വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഇരട്ടിയിലേറെയാക്കി

 


 വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഇരട്ടിയിലേറെയാക്കി
തിരുവനന്തപുരം: വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഇരട്ടിയിലേറെ ആക്കിയതുള്‍പ്പടെ
വിവിധ ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 80 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാദ്ധക്യകാല പെന്‍ഷന്‍ 400 രൂപയില്‍ നിന്ന് 900 രൂപയാക്കി ഉയര്‍ത്തി.  80 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന വികലാംഗ പെന്‍ഷന്‍ 400 ല്‍ നിന്ന് 700 രൂപയായും സാധാരണ വൈകല്യങ്ങള്‍ക്കുള്ള പെന്‍ഷന്‍ 400 ല്‍ നിന്ന് 525 രൂപയായും ഉയര്‍ത്തി. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ വര്‍ദ്ധന പ്രാബല്യത്തില്‍ വരും.

വിധവാപെന്‍ഷന്‍ 400 രൂപയില്‍ നിന്ന് 525 രൂപയാക്കി. 50 വയസില്‍ കുടുതലുള്ള അവിവാഹിതരായ സ് ത്രീകള്‍ക്കുള്ള പെന്‍ഷന്‍ 400 ല്‍ നിന്ന് 525 രൂപയായും വര്‍ദ്ധിപ്പിച്ചു. ഈ വര്‍ദ്ധനയിലൂടെ സര്‍ക്കാരിന് 15. 67 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടാകും. ധനമന്ത്രി കെ എം മാണി അറിയിച്ചു.

പ്രയോജനം ലഭിക്കുന്നവരുടെ ഏണ്ണം: വാര്‍ദ്ധക്യ കാല പെന്‍ഷന്‍  55979, അഗതി പെന്‍ഷന്‍ 682763, വികലാംഗര്‍ 252377, വൈകല്യമുള്ളവര്‍  39460.

സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണത്തിനായി മിഷന്‍ ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ രൂപീകരിക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സാമുഹ്യക്ഷേമ വകുപ്പ് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഇതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia