ലുലു മാളിൽ നിന്നും ഓല ടാക്സി വിളിച്ച പെൺകുട്ടി ഇ വാലറ്റ് വഴി പണമടക്കാൻ ശ്രമിച്ചു, പണം ലിക്വിഡ് ആയി തന്നെ വേണമെന്ന് വാശി പിടിച്ച ഡ്രൈവർ യുവതിയുടെ മുഖത്തടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായി ആരോപണം; പരാതിയിൽ പോലീസ് കേസെടുത്തു
Jul 7, 2017, 09:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 07.07.2017) ടാക്സി വിളിച്ച പെൺകുട്ടിക്ക് നേരെ ഓല ടാക്സി ഡ്രൈവറുടെ അക്രമണം. ലുലു മാളിൽ നിന്നും വാഹനത്തിൽ കയറിയ യുവതി ഇ വാലറ്റ് വഴി പണം നൽകാൻ ശ്രമിച്ചപ്പോഴായിരുന്നു ഡ്രൈവർ മുഖത്തടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തത്. ബംഗളൂരു ഡിജിറ്റിൽ മാർക്കറ്റിംഗ് മാനേജറും മാവേലിക്കര സ്വദേശിനിയുമായ അവേത തമ്പാട്ടിയുടെ പരാതിയിൽ ഡ്രൈവർ വിനു കെ ബിക്കെതിരെ പോലീസ് കേസെടുത്തു. പ്രശ്നം ശ്രദ്ധയിൽ പെട്ട കമ്പനി അധികൃതർ ഇയാളെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പനമ്പള്ളി നഗറിൽ ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം.
ലുലു മാളിൽ നിന്നും യാത്രക്കായി ഓല ടാക്സി വിളിച്ച പെൺകുട്ടി യാത്രാ കൂലിയായി 247 രൂപ ഇ വാലറ്റ് വഴി നൽകാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തനിക്ക് പണം ലിക്വിഡ് ആയി തന്നെ വേണമെന്നും ഇലക്ട്രോണിക് മണി സ്വീകരിക്കില്ലെന്നും വിനു പറഞ്ഞു.
തന്റെ കയ്യിൽ വേറെ പണമില്ലെന്നും വേണമെങ്കിൽ നിങ്ങൾ കമ്പനിയുമായി ബന്ധപ്പെട്ടോളൂ എന്നും പറഞ്ഞപ്പോൾ ഡ്രൈവർ ചീത്ത വിളിക്കുകയായിരുന്നു. ഇയാളുടെ വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ മുഖത്തടിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ തേവര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഐ പി സി സെക്ഷൻ 354 പ്രകാരം ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

സംഭവത്തെ കുറിച്ചുള്ള യുവതിയുടെ നടക്കുന്ന ഓർമ്മകൾ ഫെയ്‌സ്ബുക്കിൽ പങ്കു വെച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: The driver of an online taxi service has been accused of physically assaulting a woman passenger following a tiff over payment.The Bengaluru-based woman was allegedly slapped on the face and showered with verbal abuses by the Ola driver after the duo had an argument over payment through cash. The incident happened when the woman tried to pay electronically through her e-wallet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.