ഒ. രാജഗോപാല്‍ എകെജി സെന്ററില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 22.05.2016) പിണറായി വിജയന് ആശംസകളുമായി സംസ്ഥാനത്തെ ആദ്യ ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എകെജി സെന്ററില്‍. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ സിപിഎം ആസ്ഥാനത്തെത്തിയ രാജഗോപാലിനെ പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സമിതി അംഗം എം.വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

പിണറായിക്കു പൂച്ചെണ്ടു നല്‍കി രാജഗോപാല്‍ ആശംസ നേര്‍ന്നു. തന്റേതു സൗഹൃദ സന്ദര്‍ശനമായിരുന്നെന്നു രാജഗോപാല്‍ പിന്നീടു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

സംസ്ഥാനത്തു സമാധാനാന്തരീക്ഷം പുലരുന്നതിന് ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നു പിണറായിയോടു പറഞ്ഞതായി രാജഗോപാല്‍ വെളിപ്പെടുത്തി. അക്രമം ആരു നടത്തിയാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഒ. രാജഗോപാല്‍ എകെജി സെന്ററില്‍

Keywords: Thiruvananthapuram, Kerala, BJP, CPM, LDF, Pinarayi vijayan, Meet, Assembly, Chief Minister, Government.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia