നടിയെ ആക്രമിച്ച സംഭവം: സിദ്ദീഖിനെ ചോദ്യം ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 01.08.2017) ഓടുന്ന കാറില്‍ നടി ആക്രമത്തിനിരയായ സംഭവത്തില്‍ നടന്‍ സിദ്ദീഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെടുമെന്ന വിവരം നേരത്തെ അറിയാമായിരുന്നോ എന്നാണ് സിദ്ദീഖിനോട് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞത്.

ദിലീപിനെയും നടനും സംവിധായകനുമായ നാദിര്‍ഷായെയും ചോദ്യം ചെയ്യുന്ന സമയത്ത് ആലുവ പോലീസ് ക്ലബ്ബില്‍ സിദ്ദീഖ് എത്തിയിരുന്നു. കുറ്റം തെളിയുന്നതിന് മുമ്പ് ഒരാളെ കുറ്റവാളിയായി മുദ്ര കുത്തരുതെന്നും സിദ്ദീഖ് അഭിപ്രായപ്പെട്ടിരുന്നു.

നടിയെ ആക്രമിച്ച സംഭവം: സിദ്ദീഖിനെ ചോദ്യം ചെയ്തു

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും പോലീസ് ചോദിച്ചു. നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ആദ്യം മുതലേ പിന്തുണയ്ക്കുന്ന നിലാപാടായിരുന്നു സിദ്ദിഖിന്റേത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kochi, News, Actor, Actress, attack, Questioned, Dileep, Case, Actress attack case: Actor Sideeque questioned
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script