ആഫ്രിക്കന്‍ തീരത്തു നിന്നും കാണാതായ എണ്ണകപ്പലില്‍ രണ്ട് മലയാളില്‍ ഉള്‍പെട്ടതായി വിവരം

 


ADVERTISEMENT

കാസര്‍കോട്: (www.kvartha.com 02.02.2018) ആഫ്രിക്കന്‍ തീരത്തു നിന്നും കാണാതായ എണ്ണകപ്പലില്‍ കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ട് മലയാളികള്‍ ഉള്‍പെട്ടതായി വിവരം. കാസര്‍കോട് ഉദുമ പെരിലവളപ്പിലെ അശോകന്റെ മകന്‍ ശ്രീഉണ്ണി (25), കോഴിക്കോട് സ്വദേശിയായ തൊഴിലാളി എന്നിവര്‍ കപ്പലില്‍ ഉള്‍പെട്ടിരിക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പനമാ രജിസ്‌ട്രേഷനുള്ള മറൈന്‍ എക്‌സ്പ്രസ് എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.

കപ്പലുമായി വിനിമയബന്ധം നഷ്ടപ്പെട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു. കാണാതായ കപ്പലില്‍ ഇരുപതിലധികം ജീവനക്കാറുണ്ടെന്നാണ് വിവരം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പിംഗ് ്മാനേജ്‌മെന്റ് കമ്പനിയുടെ ശുദ്ധീകരിച്ച എണ്ണ നിറച്ച കപ്പലുമായിട്ടുള്ള വിനിമയബന്ധം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും അവസാനം കമ്പനിയും കപ്പലും തമ്മിലുള്ള വിനമയം നടന്നത് ഫെബ്രവരി ഒന്നിനാണ്. കപ്പല്‍ കാണാതായ വിവരം കമ്പനി അധികൃതരാണ് ശ്രീഉണ്ണിയുടെ ബന്ധുക്കളെ അറിയിച്ചത്.
ആഫ്രിക്കന്‍ തീരത്തു നിന്നും കാണാതായ എണ്ണകപ്പലില്‍ രണ്ട് മലയാളില്‍ ഉള്‍പെട്ടതായി വിവരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Oil ship hijack; include a Kasaragodan, Kerala, News, Africa, 
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia