സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ചികിത്സയിൽ ആസ്റ്ററുമായി ബന്ധപ്പെട്ടുള്ള വാർത്തയിൽ തെറ്റിദ്ധാരണ വേണ്ടെന്ന് അധികൃതർ
Aug 19, 2021, 12:30 IST
കോഴിക്കോട്: (www.kvartha.com 19.08.2021) സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ചികിത്സയ്ക്കായി 36 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാർത്തയിൽ തെറ്റിദ്ധാരണ വേണ്ടെന്ന് ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു. ആസ്റ്റർ മിംസിൽ എസ് എം എ ബാധിച്ച കുട്ടികൾക്ക് സൗജന്യമായി മരുന്ന് നൽകുന്നുവെന്ന തരത്തിൽ വാർത്ത വ്യാഖ്യാനിക്കപ്പെടുകയും സമൂഹ ഫൻഡ് പിരിവിനെ ബാധിച്ചതായി പരാതിയും ഉയർന്നിരുന്നു.
എന്നാൽ വാര്‍ത്ത കൃത്യമായി മനസിലാക്കാത്തത് മൂലമായിരിക്കാം തെറ്റായി വ്യഖ്യാനിക്കപ്പെട്ടതെന്ന് ഫർഹാൻ യാസിൻ പറഞ്ഞു. ആസ്റ്റര്‍ മിംസ് ആശുപത്രി, കുട്ടികള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കുമെന്ന് പറഞ്ഞിട്ടില്ല. ആശുപത്രി മുഖേന ലഭ്യമാകുമെന്നാണ് വാർത്തയിലുള്ളത്. മരുന്നു കമ്പനികളുടെ ദീനാനുകമ്പാ പദ്ധതിയില്‍ കുട്ടികളുടെ പേര് ഉള്‍പെടുത്താനുള്ള ആസ്റ്റര്‍ മിംസിന്റെ ശ്രമങ്ങളെയാണ് സഹായം എന്നതുകൊണ്ട് ഉദ്ദേശിച്ചത്.
36 കുട്ടികളെ തെരഞ്ഞെടുത്തത് ആസ്റ്റര്‍ മിംസ് അല്ല. അതത് സംഘടനകള്‍ അവരുടെ നിബന്ധനകള്‍ക്ക് വിധേയമായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. നാട്ടിലുള്ള ചികിത്സ ആവശ്യമായി വരുന്ന കുട്ടികളെ അര്‍ഹതപ്പെട്ട സൗജന്യത്തിന് പ്രാപ്തരാക്കുവാന്‍ വേണ്ടി ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റിന്റെ നേതൃത്വത്തില്‍ മുൻകൈ എടുക്കുകയാണ് ചെയ്‌തത്.
ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളുമായി ഈ വാര്‍ത്തയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ല. അത്തരം പ്രചരണങ്ങളെ അവഗണിക്കണമെന്ന് അഭ്യർഥിക്കുന്നു. ഈ അസുഖം ബാധിച്ച കുടുംബങ്ങളുടെ ദുരിതങ്ങള്‍ക്കെതിരായ പോരാട്ടത്തിന് ആസ്റ്റര്‍ മിംസ് എപ്പോഴും മുന്‍പന്തിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Kozhikode, Kerala, News, Hospital, Treatment, Complaint, Funds, Official say there should be no misunderstanding in news related to Aster Mims in the treatment of spinal muscular atrophy.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.