കൊച്ചി മെട്രോ റെയില്‍ എംഡി ലോക്‌നാഥ് ബെഹ്‌റ അവധിയിലല്ല; ഔദ്യോഗിക ആവശ്യത്തിനായി ഒറീസയിലേക്ക് പോകുന്നുവെന്ന് വിശദീകരണം
Sep 30, 2021, 18:25 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 30.09.2021) മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഔദ്യോഗിക വിവരം. അവധിയില്‍ പ്രവേശിച്ചിട്ടില്ല, ഔദ്യോഗിക ആവശ്യത്തിനാണ് ഒറീസയിലേക്ക് പോകുന്നതെന്നാണ് ലോക്‌നാഥ് ബെഹ്‌റയുടെ വിശദീകരണം. ഒറീസയില്‍ അഭിമുഖ പരീക്ഷക്കു വേണ്ടി പോകുന്നുവെന്നാണ് വിവരം.

പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റിന് ശേഷം ബെഹ്‌റ മൂന്ന് ദിവസമായി ഓഫീസില്‍ വരുന്നില്ലെന്നും അദ്ദേഹം അവധിയിലാണ് എന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. വിവാദത്തിലായ പശ്ചാത്തലത്തില്‍ മോന്‍സണ്‍ മാവുങ്കല്‍ കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയെങ്കിലും ബെഹ്‌റയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം ഓഫീസിലെത്തുന്നില്ലെന്ന് വിവരം പുറത്തുവന്നത്.
ലോക്‌നാഥ് ബെഹ്‌റക്ക് മോന്‍സണ്‍ മാവുങ്കലുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രകളും വാര്‍ത്തകളും പുറത്തുവന്നിരുന്നു. മോന്‍സണൊപ്പമുള്ള ബെഹ്‌റയുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ ബീറ്റ് ബുക് മോന്‍സന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചത് ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമായിരുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു. വിവാദമായതോടെ ഇത് പൊലീസ് എടുത്തുമാറ്റിയിരുന്നു.
അതിനിടെ, മുഖ്യമന്ത്രി പൊലീസുകാരുടെ വിപുലമായ യോഗം വിളിച്ചിട്ടുണ്ട് . ഞായറാഴ്ചയാണ് യോഗം. സര്‍കാരിന്റെ പ്രവര്‍ത്തനം അളക്കുന്നതില്‍ പൊലീസിന്റെ ഇടപെടലും ഘടകമാകുമെന്ന് മുഖ്യമന്ത്രി സേനയെ ഓര്‍മിപ്പിച്ചു.
പുരാവസ്തു തട്ടിപ്പിനൊപ്പം അടുത്തിടെ ഉയര്‍ന്ന പൊലീസ് ഉള്‍പെട്ട ഹണിട്രാപ് കേസ് അടക്കമുള്ള ആരോപണങ്ങള്‍ കൂൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഡി ജി പി മുതല്‍ എസ് എച് ഒ മാര്‍ വരെയുള്ളവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.