Obituary | 'വീട്ടുകാര്‍ വഴക്കുപറഞ്ഞതിലുള്ള മാനോ വിഷമത്തില്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു'
Apr 20, 2022, 17:29 IST
കോട്ടയം: (www.kvartha.com) വീട്ടുകാര്‍ വഴക്കുപറഞ്ഞതിലുള്ള മാനോ വിഷമത്തില്‍ കോട്ടയത്ത് വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു.
തലയോലപ്പറമ്പ് സ്വദേശിനിയാണ് മരിച്ചത്. അതേസമയം മരിച്ച പെണ്‍കുട്ടിയുടെ സുഹൃത്ത് വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം മെഡികല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി പോക്സോ കേസിലെ ഇരയാണെന്ന് പൊലീസ് പറഞ്ഞു.
വീട്ടുകാര്‍ വഴക്കുപറഞ്ഞതിലുള്ള മാനസിക വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് പെണ്‍കുട്ടികള്‍ പരിചയപ്പെട്ടത്. ഇരുവരും ടിക് ടോക് വീഡിയോ അപ് ലോഡ് ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ വഴക്കുപറഞ്ഞതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. തിങ്കളാഴ്ചയാണ് വെള്ളൂര്‍ സ്വദേശിനി ഒതളങ്ങ കഴിച്ചത്. കഴിഞ്ഞദിവസം പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത തോന്നുകയും തുടര്‍ന്ന് വിവരം ബന്ധുക്കളെ അറിയിക്കുകയും, ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു.
പെണ്‍കുട്ടി ആശുപത്രിയിലായ വിവരം അറിഞ്ഞ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശിനി ചൊവ്വാഴ്ച രാത്രി വിഷക്കായ കഴിക്കുകയായിരുന്നു എന്നാണ് റിപോര്‍ടുകള്‍.
Keywords: 'One of the girls who tried to commit suicide by consuming poison in family quarrel dies', Kottayam, News, Local News, Suicide Attempt, Hospital, Treatment, Dead, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.