തലസ്ഥാനത്ത് സത്യപ്രതിജ്ഞ കാണാന്‍ ഒഴുകിയത് പതിനായിരങ്ങള്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.05.2016)  പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് തിരുവനന്തപുരത്തേക്കൊഴുകിയത് പതിനായിരങ്ങള്‍. 50,000 പേര്‍ക്ക് മാത്രം സൗകര്യമുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് അതിന്റെ ഇരട്ടിയിലേറെ ആളുകളാണ് എത്തിയത്. ജനബാഹുല്യം കാരണം തലസ്ഥാനനഗരി അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടി. സ്റ്റേഡിയത്തിലേക്ക് കടക്കാനായി എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നീണ്ടനിരയാണ് എത്തിയത്.

ചാറ്റല്‍മഴയെ പോലും അവഗണിച്ചുകൊണ്ടാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ക്യൂവില്‍ സ്ഥാനം പിടിച്ചത്. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമര്‍പിച്ചുകൊണ്ട് ചെറുസംഘങ്ങളായും നിരവധിപേരെത്തി. ചെഗുവേരയുടെ ഫോട്ടോയുള്ള വസ്ത്രമണിഞ്ഞ് യുവാക്കളുടെ വലിയ കൂട്ടവും എത്തിച്ചേര്‍ന്നു.

ചുവന്ന കുടകളും തൊപ്പികളും ബാനറുകളും കൊണ്ട് സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞു. എ.കെ.ജി സെന്ററിലെ ഫഌറ്റില്‍ നിന്നും കുടുംബസമേതം പിണറായി എത്തിയപ്പോള്‍ സെന്‍ട്രല്‍ സ്‌റ്റേഡിയം മുദ്രാവാക്യങ്ങള്‍ കൊണ്ട് ശബ്ദമുഖരിതമായി. കേരളത്തില്‍ അങ്ങോളമിങ്ങോളം നിന്നുള്ള പ്രവര്‍ത്തകര്‍ വളരെ നേരത്തെ തന്നെ സ്ത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ തിരുവനന്തപുരത്തെത്തിയിരുന്നു.
തലസ്ഥാനത്ത് സത്യപ്രതിജ്ഞ കാണാന്‍ ഒഴുകിയത് പതിനായിരങ്ങള്‍

Keywords:  Thiruvananthapuram, Kerala, Pinarayi vijayan, Oathing ceremony; thousands of people participated.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia