ആര്‍ ശങ്കര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ബിജെപി നേതാവാകുമായിരുന്നു: ഒ രാജഗോപാല്‍
Dec 18, 2015, 13:47 IST
തിരുവനന്തപുരം: (www.kvartha.com 17.12.2015) മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍. ശങ്കര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ബിജെപി നേതാവായിരുന്നേനെയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍. ഇപ്പോള്‍ ആക്ഷേപമായി ഉന്നയിക്കുന്നത് ചരിത്രമറിയാതെയാണ്.
ഹിന്ദു മണ്ഡലം രൂപീകരിച്ച ഡമോക്രാറ്റിക് കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ രണ്ടു മൂന്നു സ്ഥലങ്ങളില്‍ വിജയിച്ചതോടെയാണു കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കി ശങ്കറിനെ കോണ്‍ഗ്രസിലേക്കു മടക്കിക്കൊണ്ടു പോയത്. ശങ്കറിന് ആര്‍എസ്എസുമായി ബന്ധമുണ്ടായിരുന്നത് വസ്തുതയാണ്. ശങ്കര്‍ കൊല്ലത്ത് ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുത്തിരുന്നതായി അക്കാലത്ത് അവിടെ പ്രചാരകനായിരുന്ന പി. പരമേശ്വരന്‍ 'കേസരി' ഓണപ്പതിപ്പില്‍ എഴുതിയത് ആരും നിഷേധിച്ചിട്ടില്ല.
ആര്‍. ശങ്കറും മന്നത്തു പത്മനാഭനും ചേര്‍ന്നു രൂപീകരിച്ച ഹിന്ദു മഹാമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ജനസംഘ സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ ക്ഷണിച്ചിരുന്നു. ഹിന്ദു മഹാമണ്ഡലം രൂപീകരിച്ചപ്പോള്‍ എസ്എന്‍ഡിപി, എന്‍എസ്എസ് എന്നീ സംഘടനകള്‍ പിരിച്ചു വിടാനും ആലോചിച്ചിരുന്നു. പാര്‍ലമെന്റ് അംഗമായിരുന്ന മുഖര്‍ജി തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ ശങ്കറും മന്നവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജനസംഘത്തിന്റെ കാന്‍പൂര്‍ സമ്മേളനത്തില്‍ ആര്‍. ശങ്കര്‍ പങ്കെടുത്തിരുന്നതായും രാജഗോപാല്‍ പറഞ്ഞു.
Keywords:BJP, RSS, Congress, Thiruvananthapuram, Kerala, O Rajagopal, R Sankar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.