സ്പീക്കറുടെ പേരിന്റെ മഹത്വം പറഞ്ഞ രാജഗോപാലിന് വിമര്‍ശനം; ഇനി വോട്ടുടുപ്പുകളില്‍ ബിജെപി വിപ്പ് നല്‍കും
Jun 3, 2016, 19:53 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.06.2016) നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ശ്രീരാമകൃഷ്ണന് വോട്ടു ചെയ്തതിനു ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പറഞ്ഞ കാരണത്തേച്ചൊല്ലി ബിജെപിയില്‍ വിമര്‍ശനം. പാര്‍ട്ടി തീരുമാനമില്ലാതെ ശ്രീരാമകൃഷ്ണന് വോട്ടു ചെയ്തുവെന്നു മാത്രമല്ല അത് അദ്ദേഹത്തിനു നല്ല ഒരു പേരുള്ളതുകൊണ്ടാണെന്ന് മാധ്യമങ്ങളോടു പറയുകയും ചെയ്തതാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരെ ചൊടിപ്പിച്ചത്.
യുഡിഎഫ് സ്്ഥാനാര്‍ത്ഥി വി പി സജീന്ദ്രന്‍ ദളിതനായതുകൊണ്ടുമാത്രം രാജഗോപാല്‍ അദ്ദേഹത്തിനു വോട്ടു ചെയ്തിരുന്നെങ്കില്‍ എന്നു ചോദിച്ചുകൊണ്ടും ഹിന്ദുവായ ശ്രീ രാമകൃഷ്ണനും ദളിതനായ സജിന്ദ്രനും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ പിന്നെ മടിച്ചില്ല, ആദ്യ വോട്ടു ഹിന്ദുവിന് എന്ന് ആക്ഷേപിച്ചുകൊണ്ടും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ രാജഗോപാലിനെതിരേ പോസ്്റ്റുകള്‍ നിറയുക കൂടി ചെയ്തതോടെ വിവാദം രൂക്ഷമാവുകയാണ്.
ശ്രീരാമകൃഷ്ണനോ സജീന്ദ്രനോ എന്നു നോക്കാതെ യുഡിഎഫിനോടും എല്‍ഡിഎഫിനോടുമുള്ള രാഷ്ട്രീയ വിയോജിപ്പ് പ്രകടമാക്കി വിട്ടുനില്‍ക്കുന്നതാണ് നല്ലത് എന്നായിരുന്നു ബിജെപി നേതൃത്വം രാജഗോപാലിനോട് ആവശ്യപ്പെട്ടിരുന്നത്. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ വേറെ അംഗങ്ങളില്ലാത്തതുകൊണ്ട് വിപ്പും രാജഗോപാല്‍ തന്നെയാണ്. പാര്‍ട്ടിയാകട്ടെ സാഹചര്യം മനസിലാക്കി രാജഗോപാലിന് വിപ്പ് നല്‍കിയുമില്ല. കേരളത്തിലെ ബിജെപിക്ക് ഇത്തരം കാര്യങ്ങളിലുള്ള പരിചയക്കുറവാണ് പ്രശ്‌നമായത്. രാജഗോപാലാകട്ടെ കിട്ടിയ അവസരത്തില്‍ ശ്രീരാമകൃഷ്ണന് വോട്ടു ചെയ്തു പാര്‍ട്ടിയെ വെട്ടിലാക്കുകയും ചെയ്തു.
ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ട് വ്യക്തമാക്കുന്നതാണ് രാജഗോപാലിന്റെ നടപടി എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തേക്കാള്‍ ബിജെപിയെ കുഴയ്ക്കുന്നത് രാജഗോപാലിന്റെ പരസ്യ പരാമര്‍ശമാണ്. ദൡതനായിരുന്ന മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഗോപിനാഥ് മുണ്ടേ മരിച്ചപ്പോള്‍ അനുശോചന സന്ദേശം ചോദിച്ചുചെന്ന ടിവി ചാനല്‍ റിപ്പോര്‍ട്ടറോട് രാജഗോപാല്‍ നടത്തിയ ജാതീയമായ പരാമര്‍ശം വിവാദമായിരുന്നു. മുണ്ടേ പ്രമോദ് മഹാജന്റെ ബന്ധുവാണല്ലോ എന്നു പറഞ്ഞ റിപ്പോര്‍ട്ടറോട്, മഹാജന്‍ ബ്രാഹ്മണ കുടുംബാഗമാണല്ലോ എന്നായിരുന്നു രാജഗോപാലിന്റെ പ്രതികരണം.ഏതായാലും നിയമസഭയിലെ ഏക ബിജെപി അംഗത്തിന് ഇനിയുള്ള വോട്ടെടുപ്പുകളില്‍ പാര്‍ട്ടി വിപ്പ് നല്‍കാനാണ് ബിജെപി തീരുമാനം.
Keywords: Thiruvananthapuram, Kerala, Voters, O Rajagopal, BJP, Election, CPM, Speaker, O Rajagopal for Sreerama Krishnan; controversy in BJP.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.