കോട്ടയം: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി സ്ഥിരം ക്ഷണിതാവുമായ ഒ. രാജഗോപാല്‍ ശതാഭിഷേകത്തിന്റെ നിറവില്‍. തിരുവോണ നാളിലാണ് രാജഗോപാല്‍ തന്റെ 84- ാം പിറന്നാള്‍ ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ തിരുവോണമാണ് ജന്മ നക്ഷത്രം. അമൃതാനന്ദമയിയുടെ വള്ളിക്കാവ് ആശ്രമത്തിലാണ് രാജഗോപാല്‍ എല്ലാ വര്‍ഷവും പിറന്നാള്‍ ആഘോഷിക്കുന്നത്.
1929 സെപ്റ്റംബര്‍ 15 ന് പാലക്കാട് ജില്ലയിലെ പുതുക്കാട് പഞ്ചായത്തില്‍ ഓലഞ്ചേരി വീട്ടില്‍ മാധവന്‍ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായി ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടിയത് കണക്കന്നൂര്‍ എലിമെന്ററി സ്‌കൂളിലും മഞ്ഞപ്ര അപ്പര്‍ പ്രൈമറി സ്‌കൂളിലും ആയിരുന്നു. അതിനുശേഷം പാലക്കാട് വിക്‌റ്റോറിയ കോളജില്‍ പഠനം തുടര്‍ന്നു. തുടര്‍ന്നു ചെന്നൈയില്‍ നിന്നു നിയമബിരുദം നേടിയതിനു ശേഷം 1956 മുതല്‍ പാലക്കാട് ജില്ലാ കോടതിയില്‍ അഭിഭാഷകജോലി ആരംഭിച്ചു.
കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തെത്തിയ അദ്ദേഹം വിമോചന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു. പിന്നീട് പാലക്കാട് ജില്ലാ ചെറുകിട കര്‍ഷക സംഘം പ്രസിഡന്റായി പ്രവര്‍ത്തിച്ച രാജഗോപാല്‍ ഈ കാലയളവില്‍ ഭാരതീയ ജനസംഘത്തിന്റെ താത്ത്വികാചാര്യന്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുമായി കൂടിക്കാഴ്ച നടത്താനിടയാകുകയും അത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുകയും ചെയ്തു.
ജനസംഘം സംസ്ഥാന പ്രസിഡന്റ്, ജനതാ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി, ബി.ജെ.പിയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ അദ്ദേഹം നേതൃപാടവം തെളിയിക്കുകയുണ്ടായി. ബംഗ്ലാദേശിനെ ഇന്ത്യാഗവണ്‍മെന്റ് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജനസംഘം നടത്തിയ പ്രക്ഷോഭത്തിനു നേതൃത്വം വഹിച്ചതിനെ തുടര്‍ന്നു തിഹാര്‍ ജയിലില്‍ കഴിയേണ്ടി വന്നു. ഭക്ഷ്യസമരവുമായി ബന്ധപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലും അടിയന്തരാവസ്ഥക്കാലത്ത് 18 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും കിടന്നിട്ടുണ്ട്.
1992 മുതല്‍ 2004 വരെ മദ്ധ്യപ്രദേശില്‍ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചു. ആര്‍.എസ്.എസിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 1998ലെ വാജ്‌പേയി മന്ത്രിസഭയില്‍ റയില്‍വേ സഹമന്ത്രിയായിരുന്നു. രാജഗോപാലിലൂടെയാണ് കേരളത്തിലെ ബി.ജെ.പി രാജ്യസഭയില്‍ ഒരു അക്കൗണ്ട് തുറക്കുന്നത്. മികച്ച വാഗ്മിയും എഴുത്തുകാരനും കൂടിയാണ് അദ്ദേഹം.
ഭാര്യ: പരേതയായ ഡോ. ശാന്ത. മക്കള്‍: വിവേകാന്ദന്‍, ചലച്ചിത്രസംവിധായകന്‍ ശ്യാമപ്രസാദ് എന്നിവര്‍ മക്കളാണ്.
Also Read: വയനാട് മുസ്ലിം ഓര്‍ഫനേജില്‍ നിന്ന് രണ്ട് പേര്‍ മെഡിക്കല്‍ പഠനത്തിന്
Keywords: O.Rajagopal, Thiruvonam, Invite, Birthday Celebration, Bangladesh, Tihar Jail, Arrest, Election, Writer, Kottayam, Palakkad, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.