Found Dead | നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഫീസടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍
Jul 31, 2023, 13:08 IST
പത്തനംതിട്ട: (www.kvartha.com) ബെംഗ്ലൂറിലെ നഴ്‌സിങ് കോളജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ മനോവിഷമത്തിലായിരുന്നു അതുല്യയെന്നും ഇതാണ് മരണത്തിന് കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ബെംഗ്ലൂറിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് അതുല്യ നഴ്സിങ് അഡ്മിഷന്‍ നേടിയത്. ഒരുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി നാട്ടിലെത്തിയിരുന്നു. അടുത്തിടെ ഈ ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അതുല്യ ഉള്‍പെടെ നിരവധി കുട്ടികള്‍ക്ക് ഫീസടയ്ക്കാന്‍ പറ്റാതെയായി.
പഠിത്തം മുഴുമിപ്പിക്കാനായി വായ്പ തേടി ബാങ്കുകളില്‍ പോയെങ്കിലും ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. രണ്ടാംവര്‍ഷത്തെ ക്ലാസുകള്‍ക്കായി ചെന്നപ്പോള്‍ ആദ്യവര്‍ഷത്തെ ഫീസ് അടച്ച് അഡ്മിഷന്‍ പുതുക്കി വീണ്ടും ഒന്നാംവര്‍ഷം മുതല്‍ പഠിക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചതെന്നും ഇതോടെ അതുല്യ നാട്ടിലേക്ക് തിരികെ വരികയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് അതുല്യയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Keywords: Nursing Student Found Dead in House, Pathanamthitta, News, Loan Application, Allegation, Family, Hospital, Treatment, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.