SWISS-TOWER 24/07/2023

Collector | 'എം വിജിന്‍ എം എല്‍ എയുമായുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ കൊമ്പുകോര്‍ക്കല്‍'; അന്വേഷണമാരംഭിച്ച് ജില്ലാ കലക്ടര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) എം വിജിന്‍ എം എല്‍ എയുമായുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ കൊമ്പുകോര്‍ക്കല്‍ വാര്‍ത്തയായതോടെ അന്വേഷണമാരംഭിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. സംഭവം വന്‍ സുരക്ഷാവീഴ്ചയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കണ്ണൂര്‍ കലക്ടറേറ്റ് വളപ്പില്‍ സമരക്കാര്‍ കയറിയത് പൊലീസിന്റെ പിഴവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരമുളള കലക്ടര്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണറോട് റിപോര്‍ട് തേടിയത്.

Collector | 'എം വിജിന്‍ എം എല്‍ എയുമായുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ കൊമ്പുകോര്‍ക്കല്‍'; അന്വേഷണമാരംഭിച്ച് ജില്ലാ കലക്ടര്‍
 
ഭരണകക്ഷി എം എല്‍ എ പരസ്യമായി പൊട്ടിത്തെറിച്ചത് നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ കണ്ണൂര്‍ കലക്ടറേറ്റ് വളപ്പിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കലക്ടറേറ്റ് വളപ്പില്‍ പൊലീസും ഭരണകക്ഷി എം എല്‍ എയും തമ്മില്‍ വന്‍വാക് പോരും സംഘര്‍ഷവുമുണ്ടായതോടെ മാധ്യമപ്രവര്‍ത്തകരും പ്രദേശവാസികളും തടിച്ചുകൂടി.

തികച്ചും രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന വിഷയം കണ്ണൂര്‍ ടൗണ്‍ എസ് ഐയുടെ അപക്വമായ സമീപനം കാരണം വഷളായി മാറുകയായിരുന്നുവെന്നാണ് കുറ്റപ്പെടുത്തല്‍. എം എല്‍ എ ചൂണ്ടിക്കാട്ടിയതു പോലെ ഭരണകവാടത്തില്‍ തടയാന്‍ പൊലീസില്ലാത്തതു കാരണമാണ് സമരം ചെയ്യാനെത്തിയ നഴ്സുമാര്‍ ആരും തടയാതെ കലക്ടറേറ്റ് വളപ്പിനുളളിലേക്ക് എത്തിയത്.

കലക്ടറേറ്റിനു മുന്‍പില്‍ ഡ്യൂടിലുണ്ടായിരുന്ന പിങ്ക് പൊലീസ് ട്രാഫിക് ബ്ലോകില്‍പെട്ടതാണ് പൊലീസിന്റെ അസാന്നിധ്യത്തിന് കാരണമായതെന്നാണ് അറിയുന്നത്. എന്നാല്‍ ഇതുമനസിലാക്കികൊണ്ടു രമ്യമായി പരിഹരിക്കാന്‍ പറ്റുന്ന വിഷയത്തില്‍ കണ്ണൂര്‍ ടൗണ്‍ പ്രിന്‍സിപല്‍ എസ് ഐ അധികാരത്തിന്റെ ഭാഷ ഉപയോഗിച്ചതും പ്രോടോകോള്‍ മറികടന്നു കൊണ്ടു സംസാരിച്ചതുമാണ് എം എല്‍ എയെ പ്രകോപിച്ചത്.

കേന്ദ്ര സര്‍കാര്‍ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുന:സ്ഥാപിക്കുക, തസ്തിക പുനക്രമീകരണം നടത്തി നഴ്സുമാരുടെ റേഷ്യോ പ്രമോഷന്‍ നടപ്പാക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച് നടത്തിയത്.

Keywords:  Nurses' strike by trespassing in Kannur Collectorate premises; War of words with the inaugural MLA; The District Collector started the investigation, Kannur, News, Nurses' Strike, Police, Allegation, Report, Collector, Nurse, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia