Nurses Strike | വേതനവര്‍ധനവ്: സംസ്ഥാനത്തെ നഴ്സുമാര്‍ പണിമുടക്കിലേക്ക്
Jan 4, 2023, 10:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക്. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്കിലേക്ക് നീങ്ങുന്നത്. പ്രതിദിന വേതനം 1500 രൂപയാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പണിമുടക്ക് നോടീസ് നല്കി. വ്യാഴാഴ്ച തൃശൂര്‍ ജില്ലയില്‍ സൂചനാ പണിമുടക്ക് നടത്തും. പരിഹാരമുണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പണിമുടക്കാനാണ് തീരുമാനം. ഒപി ബഹിഷ്കരിക്കുന്ന നഴ്സുമാര്‍ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
അവസാനമായി നഴ്സുമാരുടെ ശമ്പള വര്‍ധനവ് നടത്തിയത് 2017ലാണ്. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ശമ്പള വര്‍ധനവ് നടപ്പാക്കണമെന്നാണ് നിയമം. നിലവില്‍ അഞ്ച് വര്‍ഷമായിട്ടും ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്.
വേതന വര്‍ധനവില്‍ രണ്ട് തവണ കൊച്ചി ലേബര്‍ കമീഷണര്‍ ഓഫീസിലും തൃശ്ശൂര്‍ ലേബര്‍ കമീഷണര്‍ ഓഫീസിലും ചര്‍ചകള്‍ നടന്നു. കൊച്ചിയിലെ ചര്‍ച സമവായമാവാതെ പിരിയുകയും തൃശൂരിലെ ചര്‍ചയിലെ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികള്‍ എത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലേക്ക് നയിച്ചത്.
Keywords: News,Kerala,State,Thiruvananthapuram,Nurses,Nurses Strike,Strike,Salary,Top-Headlines,Health,hospital, Nurses in the state to go on strike demanding salary hike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

