തെരുവ് നായയുടെ കടിയേറ്റ് നഴ്സറി വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്
Jun 10, 2020, 14:19 IST
ADVERTISEMENT
കൊല്ലം:(www.kvartha.com 10/06/2020) തെരുവ് നായയുടെ കടിയേറ്റ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നഴ്സറി വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കര മൈലം ചാത്തന്‍കോട് താഴതില്‍ സാജന് അഖില ദമ്പതികളുടെ മകള്‍ക്കാണ് കടിയേറ്റത്.
പറമ്പില്‍ കെട്ടിയിരുന്ന ആടിനെ തെരുവ് നായ ആക്രമിക്കുന്നത് കണ്ട് അടുത്തേക്ക് ചെന്ന കുട്ടിയെ തെരുവ് നായ തള്ളിയിട്ട് കഴുത്തില്‍ കടിക്കുകയായിരുന്നു. നിലവിളികേട്ടതിനെ തുടര്‍ന്ന് അമ്മൂമ്മ ഓടിയെത്തിയതിനാലാണ് കുട്ടിയുടെ ജീവന് രക്ഷിക്കാനായത്. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kerala, Kollam, Dog, Student, News, Bite, Nursery student injured after Dog bite
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.