നഴസിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് അമ്മ പോലീസില്‍ പരാതി നല്കി

 


ADVERTISEMENT

കോട്ടയം:(www.kvartha.com 24/01/2018) പായിപ്പാട് സ്വദേശിയായ നഴ്സ് ദുബായില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മ തൃക്കൊടിത്താനം പോലീസില്‍ പരാതി നല്കി. കഴിഞ്ഞ ജൂലൈ എട്ടിനാണ് നഴ്സ് ശാന്തി തോമസ് ദുബായിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അഞ്ചു വര്‍ഷം മുന്‍പ് വിവാഹിതയായ ശാന്തി തോമസിന് ഒരുകുട്ടിയുണ്ട്. ഭര്‍ത്താവ് ശാന്തി തോമസിനെ ശാരീരികവും മാനസികവുമായി നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മദ്യ ലഹരിയിലായിരുന്നു പീഡനം. നഴ്സിന്റെ മുഴുവന്‍ ശമ്പളവും ആവശ്യപ്പെട്ടാണ് പീഡിപ്പിച്ചത്.

നഴസിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് അമ്മ പോലീസില്‍ പരാതി നല്കി

ഭര്‍ത്താവിന്റെ പീഡനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്തുവെന്നാണ് മരണ ശേഷം പുറത്തു വന്ന വിവരങ്ങള്‍. ഇക്കാര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നു ചൂണ്ടിക്കാട്ടിയാണ് ശാന്തിതോമസിന്റെ അമ്മ ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണം എപ്രകാരമായിരിക്കണമെന്ന് തീരുമാനിച്ചില്ല. ശാന്തി തോമസിന്റെ ഭര്‍ത്താവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാവും തുടര്‍ന്നുള്ള അന്വേഷണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Suicide, Police, Investigates, Complaint, Nurse, Nurse suiside, mother ask investigation

< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia