Suspicion | നഴ്‌സ് ആയ യുവതി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; സംഭവം വിവാഹം ഉറപ്പിച്ചിരിക്കെ
● തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം.
● അമ്മ സനില പുറമേരി ടൗണില്‍ പോയി മടങ്ങി എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
● ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
നാദാപുരം: (KVARTHA) നഴ്‌സ് ആയ യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോടഞ്ചേരി ഉണിയമ്പ്രോല്‍ മനോഹരന്‍-സനില ദമ്പതികളുടെ മകള്‍ ആരതി (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. അമ്മ സനില പുറമേരി ടൗണില്‍ പോയി മടങ്ങി എത്തിയപ്പോഴാണ് മകളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ ബന്ധുക്കളും അയല്‍ വാസികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ആരതിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മരിക്കാനുള്ള കാരണം വ്യക്തമല്ല. മോര്‍ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)
#NadapuramIncident, #KeralaNews, #NurseDeath, #TragicDeath, #Investigation, #MarriageProposal