കന്യാസ്ത്രീയെ കോൻവെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് പിതാവ് കലക്ടര്‍ക്ക് പരാതി നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com 02.12.2021) മലയാളി കന്യാസ്ത്രീയെ പഞ്ചാബ് ജലന്ധറിലെ കോൻവെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജലന്ധർ രൂപതയിലെ കോൺവെന്റിലെ കന്യാസ്ത്രീയായ അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരി മേഴ്സി (31) ആണ് മരിച്ചത്.

കന്യാസ്ത്രീയെ കോൻവെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് പിതാവ് കലക്ടര്‍ക്ക് പരാതി നല്‍കി

ആത്മഹത്യ ചെയ്തതാണെന്നാണ് സഭാ അധികൃതർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മരണത്തില്‍ സംശയമുണ്ടെന്നും ആരോപിച്ച് പിതാവ് ജോണ്‍ ഔസേഫ് ആലപ്പുഴ കലക്ടര്‍ക്ക് പരാതിനല്‍കി.

അവസാനമായി വീട്ടിലേക്കുവിളിച്ചപ്പോഴും മകള്‍ സന്തോഷത്തിലായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെക്കുറിച്ച് ആഹ്ളാദത്ത്തോടെ സംസാരിച്ച മേരിമേഴ്സി അന്ന് വീട്ടിലേക്ക് വിളിക്കാമെന്ന് ഉറപ്പു നൽകിയതായും പിതാവ് പരാതിയില്‍ പറയുന്നു. പോസ്റ്റുമോടെം നടത്തി മരണത്തിന് പിന്നിലുള്ള യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

Keywords :  Kerala, News, Alappuzha, Top-Headlines, Nun, Punjab, Convent, Found Dead, District Collector, Family, Nun found dead in a convent.   < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia