കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; ഒരാള്‍ മരിച്ചു
Feb 5, 2022, 12:18 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.02.2022) തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു മരണം. തിരുവനന്തപുരം പോങ്ങുംമൂട് പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്സ് ഓഫ് മേരി സഭയിലെ സിസ്റ്റര്‍ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു.
പുലര്‍ചെ നാല് മണിക്കാണ് സംഭവം. തൃശ്ശൂരില്‍ നിന്നും നെടുമങ്ങാട്ടേയ്ക്ക് വരുന്നതിനിടയിലുള്ള യാത്രയില്‍ പിരപ്പന്‍കോട് വച്ചാണ് അപകടം ഉണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

