ബലാത്സംഗക്കേസ്: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ കന്യാസ്ത്രീയും സര്‍കാരും ഹൈകോടതിയില്‍

 


ADVERTISEMENT


കൊച്ചി: (www.kvartha.com 30.03.2022) കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ കന്യാസ്ത്രീ ഹൈകോടതിയില്‍. ഇതേ ആവശ്യവുമായി സര്‍കാരും ഹൈകോടതിയില്‍ അപീല്‍ നല്‍കി. 

കോട്ടയം സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപീല്‍. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. കോടതി വിധി തെറ്റായ രീതിയില്‍ എന്നും അപീലില്‍ കന്യാസ്ത്രീ പറയുന്നു. 
Aster_MIMS

ബലാത്സംഗക്കേസ്: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ കന്യാസ്ത്രീയും സര്‍കാരും ഹൈകോടതിയില്‍


ഇതിനിടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ ഉത്തരവിനെതിരെ സര്‍കാരും അപീല്‍ നല്‍കുന്നത്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് സര്‍കാര്‍ വ്യക്തമാക്കി. വിചാരണ കോടതി ഉത്തരവിനെതിരെ അപീല്‍ നല്‍കണമെന്ന് ഡിജിപി റിപോര്‍ട് നല്‍കിയിരുന്നു.

Keywords:  News, Kerala, State, Kochi, High Court of Kerala, Nun, Molestation, Case, Top-Headlines, Government, Nun and Kerala govt approach High Court against Bishop Franco Mulakkal in molestation case
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia