Health Tips | കാലുകളിലെ തരിപ്പ് അവഗണിക്കരുത്; ചികിത്സ തേടേണ്ടത് അത്യാവശ്യം; വരാനിരിക്കുന്നത് പ്രമേഹം, സയാറ്റിക്ക പോലുള്ള ഗുരുതര രോഗങ്ങള്‍

 


കൊച്ചി: (KVARTHA) കൈ കാല്‍ തരിപ്പ് പലര്‍ക്കുമുളള പ്രശ്‌നമാണ്. ഏത് സമയത്തും ആര്‍ക്കും ഇത് അനുഭവപ്പെടാം. പലരും ഇത് വലിയ കാര്യമായി എടുക്കാറില്ല. എന്നാല്‍ അങ്ങനെയല്ല. കൈ കാല്‍ തരിപ്പ് ദിവസവും വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പല രോഗങ്ങളുടെയും ലക്ഷമാണ് ഇത്തരം തരിപ്പുകള്‍ എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

കൈവിരലുകളുടെയും കാല്‍ വിരലുകളുടെയും സ്പര്‍ശനവും വേദനയും അറിയുന്നത് പെരിഫെറല്‍ നേര്‍വസ് സിസ്റ്റം എന്ന നാഡികളുടെ കൂട്ടമാണ്. ഇവയ്ക്ക് വരുന്ന ചെറിയ പരുക്കുകളാണ് തരിപ്പായും വേദനയായും അനുഭവപ്പെടുന്നത്. ഇത്തരം തരിപ്പുകള്‍ തുടക്കത്തിലെ കണ്ടെത്തി ചികിത്സ നടത്തേണ്ടതാണ്. കാരണം തരിപ്പ് വരുന്നത് പല രോഗങ്ങള്‍ മൂലമാണ്. 

Health Tips | കാലുകളിലെ തരിപ്പ് അവഗണിക്കരുത്; ചികിത്സ തേടേണ്ടത് അത്യാവശ്യം; വരാനിരിക്കുന്നത് പ്രമേഹം, സയാറ്റിക്ക പോലുള്ള ഗുരുതര രോഗങ്ങള്‍

പ്രമേഹം മൂലം പലര്‍ക്കും കൈകാല്‍ തരിപ്പ് വരാം. കഴുത്ത് തേയ്മാനം, എല്ല് തേയ്മാനം എന്നിവയുളളവര്‍ക്കും കൈകാല്‍ തരിപ്പ് വരാം. കൈതരിപ്പിന്റെ മറ്റൊരു കാരണം കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്ന രോഗമാണ്. തുടര്‍ചയായി എഴുതുന്നവരുടെ കൈവിരലുകളില്‍ ഉണ്ടാകുന്നതാണ് ഈ രോഗം. അമിത മദ്യപാനം മൂലവും കൈ തരിപ്പ് വരാം. തരിപ്പ് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് ചികിത്സ തുടങ്ങാന്‍ ശ്രദ്ധിക്കുക.

ഒരേ പൊസിഷനില്‍ തന്നെ ഇരുന്ന് കഴിയുമ്പോള്‍ ചിലരില്‍ കാലുകളില്‍ തരിപ്പും മരവിപ്പും അനുഭവപ്പെടുന്നതും പതിവാണ്. പലപ്പോഴും കാലുകള്‍ കയറ്റി വെച്ച് ഇരിക്കുമ്പോള്‍, ഉറങ്ങുമ്പോള്‍ എല്ലാമാണ് ഇത്തരം പ്രശ്നം അനുഭവപ്പെടുന്നത്. 
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊതുവേ മരവിപ്പും തരിപ്പും എല്ലാം അനുഭവപ്പെടുന്നുണ്ടെങ്കിലും പലപ്പോഴും ഇത് കൂടുതല്‍ കാണപ്പെടുന്നത് കൈകാലുകളിലാണ്. എന്താണ് ഇതിന് കാരണമെന്ന് അറിയാം.

ആദ്യം ശ്രദ്ധിക്കേണ്ടത്

കൂടുതല്‍ നേരം ഒരേ പൊസിഷനില്‍ ഇരിക്കുമ്പോള്‍ കൈകാലുകള്‍ക്ക് തരിപ്പ് അനുഭവപ്പെടുന്നുണ്ടോ എന്ന് നോക്കുക. അനുഭവപ്പെടുകയാണെങ്കില്‍ പതുക്കെ കൈകാലുകള്‍ ഇളക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ഞരമ്പുകള്‍ കംപ്രസ് ആവുന്നതിന്റെ ഫലമായാണ് ഇത്തരം തരിപ്പ് അഥവാ മരവിപ്പ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കയ്യിലേയോ കാലിലേയോ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

രോഗാവസ്ഥകള്‍ ഇപ്രകാരം

സാധാരണ അവസ്ഥയില്‍ 10 മിനുറ്റിന് ശേഷം ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ കഴിയുന്നു. എന്നാല്‍ 10-12 മിനുറ്റിന് ശേഷവും കാലുകളില്‍ തരിപ്പും മരവിപ്പും നിലനില്‍ക്കുന്നുവെങ്കില്‍ അത് രോഗാവസ്ഥയാണെന്ന് ഉറപ്പിക്കാം. വിറ്റാമിന്‍ ബി 12 കുറവ്, ഹെര്‍ണിയ, തൈറോയ്ഡ് പ്രശ്നം, പ്രമേഹം അല്ലെങ്കില്‍ സ്ട്രോക് എന്നിവയുമായി ബന്ധപ്പെട്ടുണ്ടാവുന്ന രോഗാവസ്ഥകള്‍ക്ക് സാധ്യതയുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് ആരോഗ്യ സ്ഥിതി ഉറപ്പുവരുത്തേണ്ടതാണ്.

ഇരിക്കുന്ന പൊസിഷന്‍


പലപ്പോഴും ഞരമ്പുകള്‍ക്ക് സമ്മര്‍ദം വര്‍ധിക്കുന്ന അവസ്ഥയിലാണ് ഈ പ്രതിസന്ധി നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ അധികം സമ്മര്‍ദം ഞരമ്പുകളില്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ഞരമ്പുകളുടെ രക്തയോട്ടത്തെ സ്വാധീനിക്കുകയും പലപ്പോഴും രക്തയോട്ടമില്ലാത്തതിനാല്‍ തരിപ്പ് അഥവാ മരവിപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സാഹചര്യമാണ് ഇത്.

പ്രമേഹം

പ്രമേഹം അധികമുള്ള ആളുകളില്‍ ഈ പ്രശ്നം കണ്ട് വരുന്നുണ്ട്. ഡയബറ്റിക് ന്യൂറോപ്പതി എന്ന് വിളിക്കുന്ന അവസ്ഥയാണ് ഇത്തരം മരവിപ്പിലേക്ക് നയിക്കുന്നത്. ഇത് കാലുകളില്‍ നാഡിക്ഷതം പോലുള്ളവക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് ചികിത്സ തേടുകയാണ് വേണ്ടത്.

സയാറ്റിക്ക

നട്ടെല്ല് അല്ലെങ്കില്‍ ഡിസ്‌കുകളുടെ തകരാര്‍, സയാറ്റിക്ക പോലുള്ള പ്രശ്നങ്ങള്‍ എന്നിവ കാലുകളില്‍ തരിപ്പ് ഉണ്ടാക്കുന്നു. പലപ്പോഴും കാലുകളിലേക്ക് നീണ്ട് പോവുന്ന നട്ടെല്ലില്‍ നിന്നുള്ള ഞരമ്പുകളില്‍ നിന്നാണ് ഇത്തരം പ്രതിസന്ധികള്‍ വര്‍ധിക്കുന്നത്. ഇത് കാലുകളില്‍ കൂടിയ തോതില്‍ തരിപ്പോ മരവിപ്പോ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ടാര്‍സല്‍ ടണല്‍ സിന്‍ഡ്രോം


ടാര്‍സല്‍ ടണല്‍ സിന്‍ഡ്രോം സംഭവിക്കുന്നത് കാലിന്റെ പുറകിലൂടെയും കണങ്കാലിന് ഉള്ളിലൂടെയും പാദത്തിലൂടെയും ഒഴുകുന്ന ഞരമ്പുകളില്‍ കേടുപാടുകള്‍ സംഭവിക്കുമ്പോഴാണ്. ഇതിന്റെ ഫലമായി ഇത്തരം രോഗാവസ്ഥകള്‍ ഉള്ളവരില്‍ പലപ്പോഴും കണങ്കാല്‍, കുതികാല്‍, പാദങ്ങള്‍ എന്നിവയില്‍ മരവിപ്പ്, പൊള്ളല്‍, ഇക്കിളി, വേദന എന്നിവ അനുഭവപ്പെടുന്നു. ഇത്തരം സന്ദരഭങ്ങളില്‍ വളരെ അധികം ശ്രദ്ധ ആവശ്യമാണ്. ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നതും നല്ലതാണ്.

പെരിഫറല്‍ ആര്‍ടറി രോഗം

പെരിഫറല്‍ ആര്‍ടറി ഡിസീസ് (പിഎഡി) കാലുകള്‍, കൈകള്‍, ആമാശയം എന്നിവിടങ്ങളിലെ പെരിഫറല്‍ രക്തധമനികള്‍ ഇടുങ്ങിയതാക്കുകയും അവയ്ക്ക് ആവശ്യത്തിന് രക്തം പമ്പ് ചെയ്യുന്നതിന് സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ഇടുപ്പിലും മറ്റും വേദന ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിക്കുന്നു. കാലില്‍ മരവിപ്പും വേദനയും ഇവരില്‍ കഠിനമായിരിക്കും. ഇത്രയും കാര്യങ്ങളാണ് കാലുകളില്‍ മരവിപ്പ് ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളായി പറയുന്നത്.

Keywords: Numbness in Legs: Causes, Symptoms, and Treatment, Kochi, News, Numbness, Legs, Symptoms, Treatment, Health, Doctors, Health Tips, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia