Kannur Airport | പരിമിതികള്‍ക്കിടയിലും കുതിപ്പ്: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുളള പ്രതിമാസ യാത്രക്കാരുടെ എണ്ണം ഒരുലക്ഷം കടന്നു
Jan 28, 2024, 18:58 IST
മട്ടന്നൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിമാസ യാത്രക്കാരുടെ എണ്ണം വീണ്ടും ഒരുലക്ഷം കടന്നു. ഡിസംബറില്‍ 1,05,423 പേര്‍ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തുവെന്ന കണക്ക് പുറത്തുവിട്ടിരിക്കുകയാണ് വിമാനത്താവള കംപനിയായ കിയാല്‍.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 'ഗോ ഫസ്റ്റ്' സര്‍വീസുകള്‍ നിര്‍ത്തിയശേഷം, ഓഗസ്റ്റില്‍ മാത്രമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിലെത്തിയത്. 1,01,357 യാത്രക്കാരാണ് ഓഗസ്റ്റിലുണ്ടായിരുന്നത്. അന്താരാഷ്ട്ര യാത്രക്കാരുടെ കണക്കെടുത്താല്‍ ഡിസംബറില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ 14-ാം സ്ഥാനത്താണ് കണ്ണൂര്‍.
63,505 അന്താരാഷ്ട്ര യാത്രക്കാരും 41,918 ആഭ്യന്തര യാത്രക്കാരുമാണ് ഡിസംബറില്‍ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്. നവംബറിലേതിനെക്കാള്‍ 8987 ആഭ്യന്തര യാത്രക്കാര്‍ കൂടിയപ്പോള്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 2333 പേരുടെ കുറവുണ്ടായി.
വിമാനക്കംപനികളുടെ വേനല്‍ക്കാല ഷെഡ്യൂള്‍ അടുത്തമാസം പകുതിയോടെ തയ്യാറാകും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിലവിലെ സര്‍വീസുകള്‍തന്നെ തുടരുമെന്നാണ് വിവരം. മുന്‍പ് സര്‍വീസുണ്ടായിരുന്ന ദമാം, ഡെല്‍ഹി എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ വരുമെന്ന പ്രതീക്ഷയുമുണ്ട്.
കേന്ദ്രവ്യോമയാന മന്ത്രാലയം വിദേശ സര്‍വീസുകള്‍ക്ക് അനുമതി നല്‍കാത്തത് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനെ സാമ്പത്തികമായി പിന്നോട്ടടുപ്പിച്ചിരുന്നു. ഇതു മറികടക്കാന്‍ ആഭ്യന്തര സര്‍വീസുകളിലൂടെയാണ് കിയാല്‍ ശ്രമിക്കുന്നത്.
Keywords: News, Kerala, Kerala-News, Business-News, Kannur-News, Mattannur News, Kannur News, Passengers, Kannur International Airport, Crossed, One Lakh, Number of monthly passengers from Kannur International Airport has crossed one lakh.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.