പ്രണയാഭ്യര്‍ഥന നിരസിക്കപ്പെടുന്നതിന്റെ പേരിലോ, പ്രണയബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണമോ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെടുന്ന സംഭവം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു; ഇതിനെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


തിരുവനന്തപുരം: (www.kvartha.com 09.09.2021) പ്രണയാഭ്യര്‍ഥന നിരസിക്കപ്പെടുന്നതിന്റെ പേരിലോ, പ്രണയബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണമോ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രണയാഭ്യര്‍ഥന നിരസിക്കപ്പെടുന്നതിന്റെ പേരിലോ, പ്രണയബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണമോ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെടുന്ന സംഭവം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു; ഇതിനെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരഭിമാന കൊലകള്‍ പോലെ ശക്തമായി എതിര്‍ക്കപെടേണ്ട സാമൂഹിക പ്രശ്‌നമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരാള്‍ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ഒരോരുത്തര്‍ക്കുമുണ്ട്. അതിനെ മറികടന്ന് മറ്റൊരാളുടെ മേല്‍ തങ്ങളുടെ ഇംഗിതം അടിച്ചേല്‍പിക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാര രൂപമല്ലെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെടുന്നതിന്റെ പേരിലോ, പ്രണയബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണമോ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെടുന്ന നിരവധി സംഭവങ്ങളാണ് ഈയടുത്ത കാലത്തായി കേരളത്തില്‍ ഉണ്ടായത്. അത്തരത്തില്‍ ഒന്നാണ് പെരിന്തല്‍മണ്ണ, ഏലംകുളം, ചെമ്മാട്ട് ശ്രീ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ മഞ്ചേരി സ്വദേശി വിനീഷ് വീട്ടില്‍ അതിക്രമിച്ച് കയറി മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം.

ദൃശ്യയുടെ സഹോദരി ദേവശ്രീയെയും പ്രതി പരിക്കേല്‍പ്പിച്ചിരുന്നു. പ്രതി വിനീഷിനെ അന്നേ ദിവസം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ദുരഭിമാന കൊലകള്‍ പോലെ ശക്തമായി എതിര്‍ക്കെപ്പെടേണ്ട സാമൂഹിക പ്രശ്‌നമാണിത്. ഒരാള്‍ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ഒരോരുത്തര്‍ക്കുമുണ്ട്. അതിനെ മറികടന്ന് മറ്റൊരാളുടെ മേല്‍ തങ്ങളുടെ ഇംഗിതം അടിച്ചേല്‍പ്പിക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാര രൂപമല്ല.

ജനാധിപത്യമൂല്യങ്ങളില്‍ ഊന്നുന്ന ജീവിത കാഴ്ചപ്പാടിലേക്ക് നമ്മള്‍ ഉയരേണ്ടതുണ്ട്. പരസ്പര സമ്മതത്തോടെ രൂപപ്പെടേണ്ട ബന്ധത്തെ കൊലപാതകങ്ങളില്‍ എത്തിക്കുന്ന പ്രവണതകളെ ചെറുക്കുന്നതിനുള്ള എല്ലാ നടപടികളും നമുക്ക് സ്വീകരിക്കാനുമാവണം. അതോടൊപ്പം ഇത്തരം കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതും പ്രധാനമാണ്.

അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. ഇത്തരം പ്രവണതകള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ കൂട്ടായ പരിശ്രമങ്ങള്‍ സമൂഹത്തില്‍ നിന്നുയര്‍ന്നു വരണം. പ്രണയത്തെക്കുറിച്ചും സ്ത്രീ-പുരുഷബന്ധങ്ങളെക്കുറിച്ചും ജനാധിപത്യപരമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകണം. ഈ ദിശയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പുവരുത്താനും സ്വന്തം നിലയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും കേരള സമൂഹം തയ്യാറാകണം.

 

Keywords:  Number of girls being killed in the state is on the rise due to rejection of love proposals or problems in romantic relationships says CM, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Girl, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia