SWISS-TOWER 24/07/2023

എന്‍ടിയു സംസ്ഥാന സമ്മേളനം ആരംഭിച്ചു

 


ADVERTISEMENT

കണ്ണൂര്‍: ദേശീയ അധ്യാപക പരിഷത്തിന്റെ 34-ാം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ആരംഭിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാന സമിതി യോഗം പ്രസിഡണ്ട് വി. ഉണ്ണിക്കൃഷ്ണന്റെ അധ്യക്ഷതയില്‍ തലശ്ശേരി സവര്‍ക്കര്‍ സദനില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ. നാരായണന്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രമേയങ്ങള്‍ സംസ്ഥാനസമിതി അംഗീകരിച്ചു.

സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ (വിവേകാനന്ദ നഗര്‍) നടക്കും. സംസ്ഥാന പ്രസിഡണ്ട് വി. ഉണ്ണിക്കൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. കെ.കെ. ബാലറാം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സംസ്ഥാന കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍ടിയു ജനറല്‍ സെക്രട്ടറി ടി.എ. നാരായണന്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ എ.സി. മനു നന്ദിയും പറയും.

ഉച്ചക്ക് മൂന്ന് മണിക്ക് പ്രതിനിധികളുടെ പ്രകടനവും പൊതുസമ്മേളനവും നടക്കും. സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന (ജയകൃഷ്ണന്‍ മാസ്റ്റര്‍ നഗര്‍) പൊതുസമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. എന്‍ടിയു സംസ്ഥാന വൈസ്പ്രസിഡണ്ട് സി.സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡണ്ട് വി. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഏഴ് മണിക്ക് നടക്കുന്ന സംഘടനാ സമ്മേളനം ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം. ശിവദാസ് അധ്യക്ഷത വഹിക്കും.
എന്‍ടിയു സംസ്ഥാന സമ്മേളനം ആരംഭിച്ചു
രാവിലെ ഒമ്പതിന് വിവേകാനന്ദന്റെ വിദ്യാഭ്യാസ ദര്‍ശനം-കാലിക പ്രസക്തി എന്ന വിഷയത്തില്‍ ഡോ. ലക്ഷ്മികുമാരി പ്രഭാഷണം നടത്തും. എന്‍ടിയു മുന്‍ സംസ്ഥാന അധ്യക്ഷ സി. ജീജഭായ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം എ.ബി.ആര്‍.എസ്.എം ക്ഷേത്രീയ കാര്യദര്‍ശി പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. 2.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സംഘടനാ സെക്രട്ടറി പി.കെ. വിജയന്‍ മുഖ്യഭാഷണം നടത്തും. പ്രസിഡണ്ട് വി. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

Keywords:  Kannur, Kerala, Teacher, NTU, Shashikala Teacher, M. shivadas, V. Unnikrishnan, T.A. Narayanan, P. Gopalakutty, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia