തിരുവനന്തപുരം: (www.kvartha.com 25.01.2022) ശബരിമല യുവതീ പ്രവേശനം, സാമ്പത്തിക സംവരണത്തിലെ അപാകത എന്നീ വിഷയങ്ങളെ തുടര്‍ന്ന് സര്‍കാരിനെതിരെ തിരിഞ്ഞ എന്‍ എസ് എസ് വീണ്ടും ആഞ്ഞടിക്കുന്നു. കോവിഡ് മൂന്നാംതരംഗം ആഞ്ഞടിക്കാന്‍ കാരണം സര്‍കാരിന്റെ അനാസ്ഥയാണെന്ന് ജെനറല്‍ സെക്രടെറി ജി സുകുമാരന്‍ നായര്‍. ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന കോളജുകളില്‍ ക്ലാസുകളും പരീക്ഷകളും നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദായത്തെ നിരന്തരം അവഗണിക്കുന്ന സര്‍കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയാണിത്.
മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിന് സര്‍കാര്‍ കുടുംബശ്രീയെ ഉപയോഗിച്ച് നടത്തുന്ന സാംപിൾ സര്‍വേയേയും എന്‍ എസ് എസ് എതിര്‍ത്തിരുന്നു. അതൊക്കെ അവഗണിച്ച് സര്‍വേ തുടരുകയാണ്. തങ്ങളുടെ കാര്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും സമുദായ ആചാര്യനായ മന്നത്ത് പത്മനാഭന്റെ ജന്മദിനത്തിന് സമ്പൂര്‍ണ അവധി പ്രഖ്യാപിക്കാത്തത് അതിനാലാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു. യുവതീപ്രവേശനം നടത്തരുതെന്ന് സി പി എം സംസ്ഥാന സെക്രടെറി കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രിയുടെയും കാല് പിടിച്ച് താന്‍ അഭ്യര്‍ഥിച്ചിട്ടും കേട്ടില്ലെന്ന് മുമ്പ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
എന്‍ എസ് എസ് നേതൃത്വവുമായി അകലംപാലിക്കുമ്പോഴും എസ് എന്‍ ഡി പി യോഗവുമായി അടുത്തബന്ധമാണ് സര്‍കാരും സി പി എമും പുലര്‍ത്തുന്നത്. റിപബ്‌ളിക് ദിനത്തില്‍ ഗുരുദേവന്റെ പ്രതിമയുള്ള പ്‌ളോടില്‍ ശങ്കരാചാര്യരെ ഉള്‍പെടുത്തണമെന്ന കേന്ദ്രസര്‍കാര്‍ നിര്‍ദേശം സംസ്ഥാന ഗവൺമെൻറ് തള്ളിയതോടെ യോഗത്തിന്റെയും ശിവഗിരിമഠത്തിന്റെയും പിന്തുണ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ടിക്കും ലഭിച്ചു. അതിന് പിന്നാലെ യോഗം തിരഞ്ഞെടുപ്പില്‍ 200 അംഗങ്ങളില്‍ ഒരു പ്രതിനിധിക്ക് വോടവകാശം എന്ന രീതി ഹൈകോടതി റദ്ദാക്കി. ഇത് ജെനറല്‍ സെക്രടെറി വെള്ളാപ്പള്ളി നടേശനും സംഘത്തിനും തിരിച്ചടിയായി.
പ്രാതിനിധ്യ വോടിംഗ് രീതി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിലവിലെ നേതൃത്വം സംസ്ഥാന സര്‍കാരിനെ സമീപിക്കാനൊരുങ്ങുകയാണ്. സര്‍കാര്‍ എന്ത് തീരുമാനം എടുക്കും? അത് അനുകൂലമാകുമോ, തിരിച്ചടിയാകുമോ എന്ന് കാത്തിരുന്ന് കാണാം.

Keywords: News, Kerala, Thiruvananthapuram, NSS, Government, COVID-19, SNDP, Vellapally Natesan, Secretary, NSS criticises government in Covid handling, Will SNDP turns against the government?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.