SWISS-TOWER 24/07/2023

മന്നം ജയന്തിക്ക് ഒരുങ്ങി എന്‍എസ്എസ് ആസ്ഥാനം

 


ADVERTISEMENT

ചങ്ങനാശ്ശേരി: (www.kvartha.com 30.12.2018) സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 142ാമത് ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനും മന്നം നഗറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പന്തലിലാണ് ആഘോഷങ്ങള്‍. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബ ന്ധപ്പെട്ട് എന്‍എസ്എസ് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തില്‍ ഇത്തവണ നടക്കുന്ന സമ്മേളനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. സമ്മേളന നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പന്തലിന്റെയും വേദിയുടെയും ഭക്ഷണശാലയുടെയും നിര്‍മാണം പൂര്‍ത്തിയായി.

മലബാര്‍ മേഖലയില്‍ നിന്നും ഹൈറേഞ്ചില്‍ നിന്നും തിങ്കളാഴ്ച മുതല്‍ പ്രതിനിധികള്‍ എത്തിത്തുടങ്ങും. ജനുവരി ഒന്നിന് രാവിലെ ആറിന് പ്രഭാതഭേരിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് എട്ടിന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടക്കും. 10.15ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സ്വാഗതവും വിശദീകരണവും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നിര്‍വഹിക്കും. പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും.

തുടര്‍ന്ന് പ്രമേയങ്ങള്‍ അവതരിപ്പിക്കും. സമ്മേളനത്തിനു ശേഷം മൂന്നിന് ബംഗളൂരു ജി രവികിരണും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസ്, ആറിന് ഡോ. എം നര്‍മ്മദയുടെ നേതൃത്വത്തില്‍ വയലിന്‍ ഫ്യൂഷന്‍, രാത്രി ഒമ്പതിന് മേജര്‍ സെറ്റ് കഥകളി എന്നിവയാണ് കലാപരിപാടികള്‍.

മന്നം ജയന്തി ദിനമായ ജനുവരി രണ്ടിനു പ്രഭാതഭേരിയോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. തുടര്‍ന്ന് ഭക്തഗാനാലാപം, 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന തുടങ്ങും. ജയന്തി സമ്മേളനത്തിനു എത്തിച്ചേരുന്ന വിശിഷ്ടാതിഥികള്‍ക്കു 10.30ന് സ്വീകരണം. സമ്മേളനം 10.45ന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശരന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ഹൈക്കോടതി ജഡ്ജി എ വി രാമകൃഷ്ണ പിള്ള മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷനുമായ സി രാധാകൃഷ്ണന്‍ മന്നം അനുസ്മരണ പ്രഭാഷണം നടത്തും.

മന്നം ജയന്തിക്ക് ഒരുങ്ങി എന്‍എസ്എസ് ആസ്ഥാനം


Keywords:  Kerala, Kottayam, News, NSS, Celebration, Conference, NSS activists ready for Mannam Jayanthy

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia