പ്രവാസി ക്ഷേമത്തിനായി എന്‍.ആര്‍.ഐ കമ്മീഷന്‍ തുടങ്ങും: മന്ത്രി കെ.സി.ജോസഫ്

 


ഇടുക്കി: (www.kvartha.com 07.08.2015) പ്രവാസികളെ ചൂഷണം ചെയ്യുന്നതു തടയാനും സംരക്ഷണം ഉറപ്പുവരുത്താനും വനിതാകമ്മീഷന്‍ മാതൃകയില്‍ എന്‍.ആര്‍.ഐ കമ്മീഷന്‍ തുടങ്ങുമെന്ന് ഗ്രാമവികസന, പ്രവാസികാര്യക്ഷേമ വകുപ്പ് മന്ത്രി കെ.സി.ജോസഫ്. കലക്ട്രേറ്റില്‍ പുതുതായി തുടങ്ങിയ നോര്‍കറൂട്‌സിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായുള്ള കരട് നിയമം തയ്യാറായിക്കഴിഞ്ഞു.

ഇത് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നഴ്‌സിംഗ് അടക്കമുള്ള വിദേശ തൊഴില്‍ മേഖലകളില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ചൂഷണവും തട്ടിപ്പും അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണ സംവിധാനം ശക്തമാക്കും.

തിരിച്ചെത്തുന്ന പ്രവാസികളെ നാട്ടില്‍ ചൂഷണത്തിനിരയാക്കുന്ന പ്രശ്‌നത്തെ ഗവണ്‍മെന്റ് ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് തൊഴില്‍ തേടുന്ന ഇടുക്കിക്കാര്‍ക്ക് സ്വന്തം ജില്ലയില്‍ തന്നെ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിമുതല്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇടുക്കി സിവില്‍ സ്റ്റേഷനിലെ ഡി.എം.ഒ ഓഫീസിലെ മാസ് മീഡിയ വിഭാഗത്തിനു സമീപമാണ്നോര്‍ക റൂട്‌സ് ഓഫീസ് പ്രവര്‍ത്തിക്കുക. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.റ്റി തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉസ്മാന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജോ ജോസ് തടത്തില്‍, ജില്ലാ കലക്ടര്‍ വി.രതീശന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ജോര്‍ജി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍ ആനക്കനാടന്‍, ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ്, നോര്‍ക ഡയറക്റ്ററും സി.ഇ.ഒയുമായ ആര്‍.എസ് കണ്ണന്‍, നോര്‍ക ജനറല്‍ മാനേജര്‍ ജോര്‍ജ് മാത്യു, നോര്‍ക്ക സെന്റര്‍ മാനേജര്‍ റജീന തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവാസി ക്ഷേമത്തിനായി എന്‍.ആര്‍.ഐ കമ്മീഷന്‍ തുടങ്ങും: മന്ത്രി കെ.സി.ജോസഫ്

Also Read:
മള്ളംകൈയില്‍ ബസ് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Keywords:  NRI Commission begin in Kerala: KC Joseph, Idukki, Protection, Women, Conference, Inauguration, Corruption, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia