Accidental Death | ഗള്‍ഫില്‍ നിന്നെത്തി വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ വാഹനാപകടം; പ്രവാസിക്കും മകള്‍ക്കും ദാരുണാന്ത്യം
● അപകടം നടന്നത് ഹരിപ്പാടിനടുത്ത് താമല്ലാക്കല്‍ കെവി ജെട്ടി ജങ്ഷനില്‍
● കാര്‍ പൂര്‍ണമായും തകര്‍ന്നു
● കുടുംബത്തിന് പരുക്ക്
ഹരിപ്പാട്: (KVARTHA) ഗള്‍ഫില്‍ നിന്നെത്തി വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ ഉണ്ടായ വാഹനാപകടത്തില്‍ പ്രവാസിക്കും മകള്‍ക്കും ദാരുണാന്ത്യം. ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് പ്രവാസിയും മകളും മരിച്ചത്. വള്ളികുന്നം കാമ്പിശ്ശേരി വെങ്ങലത്ത് വിളയില്‍ അബ്ദുല്‍ സത്താര്‍ (49), മകള്‍ ആലിയ (19) എന്നിവരാണ് മരിച്ചത്. ഹരിപ്പാടിനടുത്ത് താമല്ലാക്കല്‍ കെവി ജെട്ടി ജങ്ഷനില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
വിദേശത്തുനിന്നെത്തിയ അബ്ദുല്‍ സത്താറിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു കുടുംബം. ഇതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ബഹറിനില്‍ ജോലിചെയ്യുന്ന അബ്ദുല്‍ സത്താര്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഭാര്യ ഹസീനയും ബന്ധുക്കളും ചേര്‍ന്ന് അബ്ദുല്‍ സത്താറിനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
ആലിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. അബ്ദുല്‍ സത്താര്‍ പരുമലയിലെ ആശുപത്രയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. ഹസീനക്കും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരുക്കുണ്ട്. ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#KeralaAccident #NRIDeath #CarAccident #Haripad #Bahrain #Tragedy