BSNL Internet | ബിഎസ്എൻഎൽ ലാൻഡ് ലൈൻ ബ്രോഡ്ബാൻഡിൽ നിന്ന് നമ്പറിൽ മാറ്റം വരുത്താതെ ഇനി ഒപ്ടിക്കൽ ഫൈബർ ഇന്റർനെറ്റിലേക്ക് മാറാം; ചെയ്യേണ്ടത് ഇത്ര മാത്രം
Feb 16, 2023, 16:49 IST
തിരുവനന്തപുരം: (www.kvartha.com) ബി എസ് എൻ എല്ലിന്റെ തിരുവനന്തപുരം ജില്ലയിലെ ലാൻഡ് ലൈൻ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് നിലവിലെ ലാൻഡ് ലൈൻ നമ്പറിൽ മാറ്റം വരുത്താതെ അതിവേഗ ഫൈബർനെറ്റ് കണക്ഷനിലേക്ക് മാറ്റാൻ അവസരം. എഫ് ടി എച്ച് പ്ലാനുകൾ പ്രതിമാസം 329 രൂപ മുതലാണ് ആരംഭിക്കുന്നത്.
20 എംബിപിഎസിനും 300 എംബിപിഎസിനുമിടയിലായിരിക്കും തിരഞ്ഞെടുത്ത പ്ലാനിനനുസരിച്ചുള്ള ഇന്റർനെറ്റ് വേഗത. നിഷ്ക്രിയമായ നമ്പരുകളും പുതിയ പ്ലാനിലേക്ക് മാറ്റാൻ സാധിക്കും. കൂടാതെ ഈ സ്കീമിലേക്ക് മാറിവരുന്ന ഉപഭോക്താക്കൾക്ക് ആറുമാസത്തേക്ക് ബില്ലിൽ 200 രൂപയുടെ ഇളവും ലഭിക്കും.
പുതിയ എഫ് ടി എച്ച് പ്ലാനിലേക്ക് മാറാൻ 94 96 12 12 00 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുകയോ ബി എസ് എൻ എൽ കസ്റ്റമർ സർവീസ് സെന്ററുമായോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

Keywords: Top-Headlines, Kerala, News, BSNL, Internet, Central Government, Date, Mobile Phone, Land, Now you can switch from BSNL Landline Broadband to Optical Fiber Internet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.