ഇനി ഒരൊറ്റ ഐ എൻ എൽ; ഒന്നിച്ചു നീങ്ങാൻ ഇരുപക്ഷവും ധാരണയായി; സമവായമായത് കാന്തപുരവുമായുള്ള ചർചയിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്:(www.kvartha.com 05.09.2021) രണ്ടായി പിളർന്ന ഐ എൻ എലിൽ ഇരുപക്ഷവും ഒന്നിച്ചുനീങ്ങാൻ ധാരണയായി. ഇരുപക്ഷ നേതാക്കളും ഒന്നിച്ച് ദൃശ്യമാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിച്ചു. ഒന്നിച്ചു മുന്നോട്ട് പോകുമെന്ന് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ പറഞ്ഞു. പഴയതെല്ലാം മറന്ന് ഒറ്റക്കെട്ടായി പോകുമെന്ന് എ പി അബ്ദുൽ വഹാബും എല്ലാ പ്രശ്‌നവും പരിഹരിച്ചതായി ഖാസിം ഇരിക്കൂറും പറഞ്ഞു.

ഇനി ഒരൊറ്റ ഐ എൻ എൽ; ഒന്നിച്ചു നീങ്ങാൻ ഇരുപക്ഷവും ധാരണയായി; സമവായമായത് കാന്തപുരവുമായുള്ള ചർചയിൽ

വൈകാതെ തന്നെ ഇരുപക്ഷത്തെ നേതാക്കളും വിശദാംശങ്ങളുമായി മാധ്യമങ്ങളെ കാണും. ഇരുപക്ഷ നേതാക്കളെയും ഒന്നിച്ചിരുത്തി കാന്തപുരം എ പി അബൂബകർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ ചേർന്ന യോഗത്തിലാണ് സമവായമായത്.

കഴിഞ്ഞ തിങ്കളാഴ്ച കാന്തപുരം അബൂബകർ മുസ്ലിയാർ ഇരുപക്ഷ നേതാക്കളുമായും പ്രത്യേകം ചർച നടത്തിയിരുന്നു. അതിന് ശേഷം ചില ഫോർമുലകൾ രൂപപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച വീണ്ടും ചർച നടന്നത്. ഒരു മണിക്കൂർ നീണ്ട ചർചയിൽ തന്നെ ഇരുപക്ഷവും ഒന്നിച്ചു നീങ്ങാൻ തീരുമാനിക്കുകയായിരുന്നു.

അഭിപ്രായഭിന്നതകൾക്കിടെ ജൂലൈ 25 ന് കൊച്ചിയിൽ ചേർന്ന യോഗത്തിൽ വാക്ക് തർക്കങ്ങൾ ഉണ്ടാവുകയും പുറത്ത് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തതോടെയാണ് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വഹാബ്, ജനറൽ സെക്രടറി ഖാസിം ഇരിക്കൂർ എന്നിവരുടെ നേതൃത്വത്തിൽ ഐ എൻ എൽ രണ്ടായി പിളർന്നത്. തുടർന്ന് ഇരുപക്ഷവും പരസ്പരം പുറത്താക്കുകയായിരുന്നു.

സമവായ ചർചയിൽ ജൂലൈ 25 ന് മുമ്പ് ഏത് അവസ്ഥയിൽ ആയിരുന്നോ, അത് പോലെ സംസ്ഥാന കമിറ്റി തുടരാനാണ് ധാരണയായിരിക്കുന്നത്. അതുപ്രകാരം അബ്ദുൽ വഹാബ് പ്രസിഡന്റായും ഖാസിം ഇരിക്കൂർ ജനറൽ സെക്രടറിയായും തുടരും. പുറത്താക്കിയവരെ മുഴുവന്‍ തിരിച്ചെടുക്കുകയും ചെയ്യുമെന്നാണ് റിപോർട്. മന്ത്രിസ്ഥാനം അടക്കം തെറിക്കുമെന്ന സിപിഎമിന്റെ കർശന മുന്നറിയിപ്പും മഞ്ഞുരുകലിന് കാരണമായതായി പറയുന്നു.


Keywords: News, Kerala, Kozhikode, INL, Kanthapuram, Minister, Media, Kanthapuram A.P.Aboobaker Musliyar, Kochi, President, CPM, Top-Headlines, Now single INL; Both sides agreed to move together
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia