Letter Controversy | പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് സിപിഎമിനെ കുടുക്കിലാക്കി വീണ്ടും കത്ത് വിവാദം; ഇത്തവണ പുറത്തായത് സഹകരണ സംഘത്തില്‍ നിയമിക്കേണ്ടവരുടെ പേര് ശുപാര്‍ശ ചെയ്യുന്ന ആനാവൂര്‍ നാഗപ്പന്റെ എഴുത്ത്
Nov 16, 2022, 13:06 IST
തിരുവനന്തപുരം: (www.kvartha.com) പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് സിപിഎമിനെ ഊരാക്കുടുക്കിലാക്കി വീണ്ടും കത്ത് വിവാദം. ഇത്തവണ പുറത്തായത് സഹകരണ സംഘത്തില്‍ നിയമിക്കേണ്ടവരുടെ പേര് ശുപാര്‍ശ ചെയ്യുന്ന തിരുവനന്തപുരം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന്റെ കത്താണ് .
പാര്‍ടി നിയന്ത്രണത്തിലുള്ള തിരുവനന്തപുരം തൈക്കാട് ജില്ലാ മെര്‍കന്റയില്‍ കോഓപറേറ്റീവ് സൊസൈറ്റിക്ക് 2021 ജൂലായ് 21-ന് ആനാവൂര്‍ നാഗപ്പന്‍ എഴുതിയ കത്താണ് പുറത്തായത്. കോര്‍പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ടി പട്ടിക തേടി ആനാവൂര്‍ നാഗപ്പന് നേരത്തെ മേയറുടെ പേരില്‍ വന്ന കത്തിന്റെ അന്വേഷണത്തിനിടെയാണ് പുതിയ വിവാദം.
തൈക്കാട് ജില്ലാ മെര്‍കന്റയില്‍ കോഓപറേറ്റീവ് സൊസൈറ്റിയിലെ മൂന്ന് പ്രധാന തസ്തികകളില്‍ നിയമനം നടത്തണമെന്നാണ് ആനാവൂര്‍ നാഗപ്പന്‍ എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെര്‍കന്റയില്‍ സഹകരണ സംഘം സെക്രടറി ബാബു ജാനാണ് കത്തയച്ചത്. സഖാവേ എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്.
സഖാവേ, തിരുവനന്തപുരം ജില്ലാ മെര്‍കന്റയില്‍ സഹകരണ സംഘത്തില്‍ ജൂനിയര്‍ ക്ലാര്‍ക് വിഭാഗത്തില്‍ മഞ്ജു വിഎസിനെയും കിരണ്‍ ജെ എസിനെയും ഡ്രൈവര്‍ വിഭാഗത്തില്‍ ഷിബിന്‍രാജ് ആര്‍ എസിനെയും നിയമിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. അറ്റന്‍ഡര്‍ വിഭാഗത്തിലേക്കായി ഇപ്പോള്‍ നിയമനം നടത്തേണ്ടതില്ലെന്നും കത്തില്‍ പറയുന്നു.
2021-ല്‍ നല്‍കിയ ഈ ശുപാര്‍ശ കത്തില്‍ പറയുന്ന മൂന്നു പേരും അതതു തസ്തികകളില്‍ നിലവില്‍ മെര്‍കന്റയില്‍ സഹകരണ സംഘത്തില്‍ ജോലി ചെയ്യുന്നുണ്ട്. റിക്രൂട്മെന്റ് ഏജന്‍സി വഴി എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് ഈ തസ്തികകളിലേക്ക് നിയമനം നടത്തേണ്ടത് എന്നിരിക്കേ, ജില്ലാ സെക്രടറി അയച്ച കത്തില്‍ നിയമനം നടത്തിയത് വിവാദമായിരിക്കുകയാണ്.
Keywords: Now, Anavoor Nagappan's letter listing CPM picks for co-op society surfaces, Thiruvananthapuram, News, Politics, CPM, Letter, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.