Legal Notice | മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നൽകിയ മാനനഷ്ട കേസിൽ പി വി അൻവറിന് നോട്ടീസ്; തലശേരി കോടതിയിൽ ഹാജരാകണം

 
 
notice to pv anwar in defamation case filed by cms politica

Photo Credit: Facebook / PV Anvar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കണ്ണൂർ കോടതിയിലും മാനനഷ്‌ട കേസ്‌ നൽകിയിട്ടുണ്ട്‌
● ഡിസംബർ 20ന് കോടതിയിൽ ഹാജരാകാൻ തലശ്ശേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്

തലശേരി: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നൽകിയ മാനനഷ്ട കേസിൽ നിലമ്പൂർ എംഎൽഎ പി വി അൻവറിന് തലശേരി കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചു. ഡിസംബർ 20ന് കോടതിയിൽ ഹാജരാകാൻ തലശരി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

Aster mims 04/11/2022

അപകീർത്തികരവും അടിസ്ഥാന രഹിതവുമായ ആരോപണം ഉന്നയിച്ചതായി കാട്ടി എംഎൽഎക്കെതിരെ അഡ്വ. കെ വിശ്വൻ മുഖേന പി ശശി ഫയൽ ചെയ്‌ത കേസിലാണ്‌ നടപടി. ആരോപണം പിൻവലിച്ച്‌ മാപ്പ്‌ പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച്‌ നേരത്തെ വക്കീൽ നോട്ടീസ്‌ അയച്ചിരുന്നു. 

നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് കോടതിയിൽ കേസ്‌ ഫയൽ ചെയ്‌തത്‌. പാലക്കാട്‌ ഒക്‌ടോബർ 17ന്‌ നടത്തിയ വാർത്താ സമ്മേളനത്തിലും പി ശശിക്കെതിരെ ആരോപണം ഉന്നയിച്ചതായി  പരാതിയുണ്ട്. ഇതിനെതിരെ കണ്ണൂർ കോടതിയിലും മാനനഷ്‌ട കേസ്‌ നൽകിയിട്ടുണ്ട്‌.

#DefamationCase #PVAnwar #PShashi #LegalNotice #ThalasseryCourt #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia