ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം : ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെതിരെ വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി. പാട്ടക്കാലാവധി കഴിഞ്ഞ നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്ന വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം വനംമന്ത്രി സ്പോണ്സര് ചെയ്തതാണെന്ന ജോര്‍ജ്ജിന്റെ പരാമര്‍ശത്തിന് എതിരെയാണ് അവകാശ ലംഘന നോട്ടീസ്. സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ പരാമര്‍ശം പ്രതിപക്ഷത്തെ അവഹേളിക്കാനാണെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
തോട്ടങ്ങള്‍ ഏറ്റെടുക്കുന്ന പ്രശ്നത്തില്‍ വനംമന്ത്രി കെ.ബി. ഗണേഷ്കുമാറും ചീഫ് വിപ്പ് പി. സി. ജോര്‍ജും കഴിഞ്ഞ ദിവസം പരസ്യമായി വാക്ക് പോരിലേര്‍പ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനെതിരായി തോട്ടമുടമകള്‍ക്കുവേണ്ടി പി.സി. ജോര്‍ജ് ഇടപെട്ടുവെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശരിവെക്കുംവിധമായിരുന്നു സഭയില്‍ മന്ത്രിയുടെ മറുപടി. തുടര്‍ന്ന് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശവുമായി ജോര്‍ജ് സഭയ്ക്ക് പുറത്ത് പത്രസമ്മേളനവും നടത്തുകയായിരുന്നു.
പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് വി.ചെന്താമരാക്ഷന് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനെ തുടര്‍ന്ന് സഭയില്‍ നടന്ന ചര്‍ച്ചയാണ് ഭരണപക്ഷത്തെ അഭിപ്രായഭിന്നത മറനീക്കി പുറത്തുകൊണ്ടുവന്നത്. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു ജോര്‍ജിന്റെ വിവാദ പത്രസമ്മേളനം. ജോര്‍ജ്ജിനെതിരെ മന്ത്രി ഗണേഷ് കുമാറും കോണ്‍ഗ്രസ് എം.എല്‍.എമാരും മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്റിനും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇരുവരുടെയും പരസ്യ പ്രസ്താവനകള്‍ നേതൃത്വം വിലക്കിയിട്ടുണ്ട്.

Keywords: Thiruvananthapuram, Notice, P.C George, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.