SWISS-TOWER 24/07/2023

ബാങ്കുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ എത്തിച്ചു; പുതിയ 500 രൂപ നോട്ടുകളുടെ കാര്യത്തില്‍ തീരുമാനമായില്ല

 


ADVERTISEMENT

കൊച്ചി: (www.kvartha.com 09.11.2016) രാജ്യത്തെ ബാങ്കുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ എത്തിച്ചു. ബാങ്കുകളിലെ മേജര്‍ കറന്‍സി ചെസ്റ്റുകളിലെല്ലാം പരമ രഹസ്യമായാണ് 2000 രൂപയുടെ നോട്ടുകള്‍ എത്തിച്ചത്. എന്നാല്‍ എന്നുമുതല്‍ ഇത് നല്‍കാമെന്ന നിര്‍ദേശം ഇതുവരെ വന്നിട്ടില്ല.

 വ്യാഴാഴ്ച മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിച്ചുതുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം 500 രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കുറച്ചുകൂടി കാലതാമസം ഉണ്ടാവുമെന്ന് പ്രമുഖ ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു.

നിലവിലുള്ള അഞ്ഞൂറിന്റെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെടുക്കുന്ന മുറയ്ക്കായിരിക്കും പുതിയവയുടെ വിതരണം. 2000 രൂപയുടെ പുതിയ നോട്ടുകള്‍ വേഗംതന്നെ വിതരണം ചെയ്യാന്‍ കഴിയുന്നതു നിലവില്‍ ഇത്തരം നോട്ടുകള്‍ ഇല്ലാത്തതിനാലാണ്. എന്നാല്‍ വിവാഹങ്ങള്‍ക്കു സമ്മാനമായി 500, 1000 രൂപയുടെ നോട്ടുകള്‍ ലഭിച്ചാലും അവ ബാങ്കുകളില്‍ മാറ്റാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

ഇങ്ങനെയുള്ള തുകയ്ക്കു നിലവില്‍ ആദായനികുതി ബാധകമല്ല. അതിനാല്‍ വിവാഹസമ്മാനം എന്ന പേരില്‍ത്തന്നെ ഇവ ബാങ്കുകളില്‍ കൊടുത്തു മാറാവുന്നതാണ്. ആദായനികുതി റിട്ടേണിലും ഈ വര്‍ഷം വിവാഹസമ്മാനമായി ലഭിച്ച തുക കാണിക്കാം. മിക്കവരുടെയും സംശയം വ്യാഴാഴ്ച ബാങ്കുകള്‍ തുറക്കുകയും എടിഎമ്മുകള്‍ മറ്റന്നാള്‍ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യുന്നതിനിടെ ചെലവിന് എന്തു ചെയ്യുമെന്നാണ്.

അതേസമയം ഡെബിറ്റ് - ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. ചെക്കോ ഡിഡിയോ
നല്‍കാം. വ്യാഴാഴ്ച മുതല്‍ ബാങ്കുകളില്‍നിന്നു ഡിമാന്‍ഡ് ഡ്രാഫ്റ്റ് ലഭിക്കും. കള്ളപ്പണം കൈമാറ്റം ചെയ്യുന്നതു കറന്‍സി രൂപത്തിലാണ്. അതു കുറച്ചുകൊണ്ടുവന്നു രേഖകളില്‍ ഉള്‍പ്പെടുന്നവിധം ഡെബിറ്റ് - ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ചെക്ക് - ഡിഡി വഴിയോ പണം കൈമാറുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതാണു സര്‍ക്കാര്‍നയം.

എന്നാല്‍, കനത്ത അടിയാവുന്നത് കൈക്കൂലിയായിട്ടോ ഹവാല വഴിയോ വസ്തു വില്‍പനയിലൂടെയോ മറ്റേതെങ്കിലും അനധികൃത മാര്‍ഗത്തിലൂടെയോ വന്‍തോതില്‍ കള്ളപ്പണം 500, 1000 നോട്ടുകളായി സൂക്ഷിക്കുന്നവര്‍ക്കാണ്. ഈ പണം പുതിയ കറന്‍സിയിലേക്കു മാറ്റാന്‍ ബാങ്കുവഴി ശ്രമിച്ചാല്‍ പിടിക്കപ്പെടും.
ബാങ്കുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ എത്തിച്ചു; പുതിയ 500 രൂപ നോട്ടുകളുടെ കാര്യത്തില്‍ തീരുമാനമായില്ല


Also Read:
സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ മജിസ്‌ട്രേറ്റ് തൂങ്ങിമരിച്ചനിലയില്‍

Keywords:  Notes Ban, Confusion 500 notes, Gift, Black Money, Currency, Credit Card,  Debit Card, Kochi, Bank, Secret, Report, Marriage, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia