പാന്റ്‌സും ഷര്‍ട്ടും നോക്കി രേഖാ ചിത്രം വരക്കാനാകുമോ? സ്‌ഫോടനങ്ങള്‍ക്ക് പിന്നിലുള്ളവരെ പെട്ടെന്ന് പിടികൂടാന്‍ പോലീസിന് മാജിക്കൊന്നും അറിയില്ലെന്ന് ഉത്തരമേഖല എഡിജിപി

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 08.11.2016) മലപ്പുറം സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിലെ പുരോഗതിയെ കുറിച്ച് പറയാനായിട്ടില്ലെന്നും സ്‌ഫോടനങ്ങള്‍ക്ക് പിന്നിലുള്ളവരെ പെട്ടെന്ന് പിടികൂടാന്‍ പോലീസിന് മാജിക്കൊന്നും അറിയില്ലെന്നും ഉത്തരമേഖല എഡിജിപി സുധേഷ് കുമാര്‍.

കേസുമായി സാമ്യമുള്ള സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന സംഭവങ്ങളുടെ കേസ് ഡയറികള്‍ പരിശോധിക്കുന്നുണ്ട്. വിവിധ ഏജന്‍സികള്‍ അന്വേഷണ സംഘത്തെ സഹായിക്കുന്നുണ്ട്. രേഖാ ചിത്രം തയ്യാറാക്കുന്നതില്‍ തീരുമാനമൊന്നും ആയിട്ടില്ല.

ദൃക്‌സാക്ഷിയെന്ന പറയുന്ന ആള്‍ക്ക് സംശയാസ്പദമായി തോന്നിയ ആളുടെ മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞിട്ടില്ല. പാന്റ്‌സും ഷര്‍ട്ടും നോക്കി രേഖാ ചിത്രം വരക്കാനാകില്ലെന്നും കലക്ടറേറ്റില്‍ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം പറഞ്ഞു.
പാന്റ്‌സും ഷര്‍ട്ടും നോക്കി രേഖാ ചിത്രം വരക്കാനാകുമോ? സ്‌ഫോടനങ്ങള്‍ക്ക് പിന്നിലുള്ളവരെ പെട്ടെന്ന് പിടികൂടാന്‍ പോലീസിന് മാജിക്കൊന്നും അറിയില്ലെന്ന് ഉത്തരമേഖല എഡിജിപി

Keywords: Malappuram, Kerala, Police, Explosions,  North Zone ADGP Sudesh Kumar says about the explosion Malappuram.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia