Travel Mart | ഉത്തരമലബാറിന്റെ ടൂറിസം സാധ്യതകള്‍ക്ക് കുതിപ്പേകാന്‍ നോര്‍ത് മലബാര്‍ ട്രാവല്‍ മാര്‍ട് കണ്ണൂരില്‍
Oct 14, 2023, 20:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ഉത്തര മലബാറിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് പുത്തനുണര്‍വേകാന്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെയും ടൂറിസം സംരഭകരുടെയും സംയുക്ത സംരംഭമായ നോംറ്റോ (നോര്‍ത് മലബാര്‍ ടുറിസം ഓര്‍ഗ സൈഷന്‍ ) യുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നോര്‍ത് മലബാര്‍ ട്രാവല്‍ മാര്‍ട് സംഘടിപ്പിക്കുന്നു.
ഈ വരുന്ന ഒക്ടോബര്‍ 17, 18 തീയതികളില്‍ പയ്യാമ്പലം കൃഷ്ണാ ബീച് റിസോര്‍ടില്‍ സംഘടിപ്പിക്കുന്ന ട്രാവല്‍ ബസാറില്‍ ഇന്‍ഡ്യയിലുട നീളമുള്ള ഇരുന്നൂറോളം ടൂര്‍ ഓപറേറ്റര്‍മാരും ഉത്തര മലബാറിലെ എണ്‍പതോളം ടൂറിസം സംരംഭകരും പരിപാടിയില്‍ പങ്കെടുക്കും.
ഉത്തര മലബാറിലെ ടൂറിസം മേഖലയിലെ സംരംഭങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താനും സാധ്യമായ രീതിയിലെല്ലാം ഉത്തര മലബാറിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കാനും ലക്ഷ്യമിട്ടാണ് നോം റ്റോ രൂപീകരിച്ചത്. അടുത്ത ടൂറിസം സീസണ്‍ ലക്ഷ്യമാക്കിയാണ് നോര്‍ത് മലബാര്‍ ട്രാവല്‍ ബസാര്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 17 ന് രാവിലെ 9.30 ന് കഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് മുഖ്യാതിഥിയാകും. ചടങ്ങില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍ അധ്യക്ഷനാകും. നോംറ്റോ വൈസ് പ്രസിഡന്റ് ടിവി മധുകുമാര്‍ സ്വാഗതവും ചേംബര്‍ സെക്രടറി സി അനില്‍കുമാര്‍ നന്ദിയും പറയും.
ഉദ്ഘാടനത്തോടനുബന്ധിച്ചു ടി പത്മനാഭന്‍, കളരിപ്പയറ്റ് ആചാര്യന്‍ എസ് ആര്‍ ഡി പ്രസാദ്, ജോസ് പ്രദീപ്, കെ എ എസ് ശംസുദ്ദീന്‍ എന്നിവരെ ആദരിക്കും. ട്രാവല്‍ ബസാറില്‍ ബി ടൂമീറ്റ് പതിനേഴിന് നടക്കും. ഇന്‍ഡ്യയിലുടനീളമുളള ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് ഉത്തരമലബാറിലെ ടൂറിസം സംരഭകരും സേവനദാതാക്കളും ട്രാവല്‍ ബസാറില്‍ സജ്ജീകരിക്കുന്ന ടൂറിസ്റ്റ് സ്റ്റാളുകള്‍ സന്ദര്‍ശിച്ച് പരസ്പരം സംവദിക്കാനുളള അവസരമൊരുക്കും.
പതിനെട്ടിന് പൊതുജനങ്ങള്‍ക്ക് സൗജന്യമായി ട്രാവല്‍ ബസാറിലെ വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും. പ്രദേശവാസികള്‍ക്കും ഇതരജില്ലകളില്‍ താമസിക്കുന്നവര്‍ക്കും ഇതര സംസ്ഥാനക്കാരായവര്‍ക്കും ഉത്തരമലബാറിലെ ടൂറിസം മേഖലയിലെ ഹോടലുകളെയും റിസോര്‍ടുകളെയും ഹൗസ് ബോടുകളെയും കുറിച്ചു കൂടുതലറിയാന്‍ അവസരമൊരുക്കുകയാണ് ട്രാവല്‍ ബസാറിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടികെ രമേഷ് കുമാര്‍, സെക്രടറി സി അനില്‍ കുമാര്‍, ചീഫ് ടൂറിസം കണ്‍സള്‍ടന്റ് പ്രശാന്ത് വാസുദേവ്, വൈസ് പ്രസിഡന്റ് കെകെ പ്രദീപ്, ഇകെ അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: North Malabar Travel Mart in Kannur to boost North Malabar's tourism potential, Kannur, News, North Malabar Travel Mart, Inauguration, Press Meet, Resort, House Boat, Visit, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.