Event | നോര്‍ത്ത് മലബാര്‍ ട്രാവല്‍ ബസാര്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ് ഘാടനം ചെയ്യും
● ഇന്ത്യയില്‍ ഉടനീളമുള്ള 200 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാരും ഉത്തര മലബാറിലെ 80 ഓളം ടൂറിസം സംരംഭകരും പരിപാടിയില്‍ പങ്കെടുക്കും.
● 23 ന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.
● 24 ന് പൊതുജനങ്ങള്‍ക്ക് സൗജന്യമായി ട്രാവല്‍ ബസാറിലെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാം.
കണ്ണൂര്‍: (KVARTHA) നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേര്‍സിന്റേയും ടൂറിസം സംരംഭകരുടേയും സംയുക്ത സംരംഭമായ 'നോംറ്റോ'( നോര്‍ത്ത് മലബാര്‍ ടൂറിസം ഓര്‍ഗനൈസേഷന്‍) യുടെ ആഭിമുഖ്യത്തില്‍ ട്രാവല്‍ ബസാര്‍ സംഘടിപ്പിക്കുന്നു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടി നവംബര്‍ 23 ന് രാവിലെ 9:30 ന് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ് ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ചേമ്പര്‍ പ്രസിഡണ്ട് ടി കെ രമേഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ ഉടനീളമുള്ള 200 ഓളം ടൂര്‍ ഓപ്പറേറ്റര്‍മാരും ഉത്തര മലബാറിലെ 80 ഓളം ടൂറിസം സംരംഭകരും പരിപാടിയില്‍ പങ്കെടുക്കും. ഇന്ത്യയിലുടനീളമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരും ഉത്തര മലബാറിലെ ടൂറിസം സംരംഭകരും സേവന ദാതാക്കളും പരസ്പരം സംവദിക്കാനുള്ള അവസരമാണ് ബി ടു ബി മീറ്റ് വഴി ലക്ഷ്യമിടുന്നതെന്ന് രമേഷ് കുമാര്‍ പറഞ്ഞു.
23 ന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ആറുമണിക്ക് കൃഷ്ണ ബീച്ച് റിസോര്‍ട്ടില്‍ ഒരുക്കുന്ന കലാ സാംസ്‌കാരിക പരിപാടിയില്‍ കോല്‍ക്കളി, ദഫ് മുട്ട്, പൂരക്കളി, തിരുവാതിര, മോഹിനിയാട്ടം, തെയ്യം അവതരണം എന്നിവയുണ്ടാകും.
24 ന് പൊതുജനങ്ങള്‍ക്ക് സൗജന്യമായി ട്രാവല്‍ ബസാറിലെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. ചേംബര്‍ സെക്രട്ടറി സി അനില്‍ കുമാര്‍, ജോ: സെക്രട്ടറി പി മുകുന്ദന്‍, വൈസ് പ്രസിഡന്റ് കെകെ പ്രദീപ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
#TravelBazaar #NorthMalabar #KeralaTourism #CulturalEvent #TourismIndustry #NOMTO