Aster MIMS | ഉത്തരകേരളത്തിലാദ്യം; സമഗ്ര സ്തനാര്‍ബുദ ചികിത്സാ കേന്ദ്രം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍; ഒക്ടോബർ 18ന് ഉദ്‌ഘാടനം ചെയ്യും; 100 പേർക്ക് സൗജന്യ പരിശോധന; കോളജ് വിദ്യാർഥികൾക്ക് റീൽ മത്സരം
കോഴിക്കോട്: (www.kvartha.com) സ്തനാര്‍ബുദ ചികിത്സാരംഗത്തെ അത്യാധുനികമായ എല്ലാ സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ഉത്തര കേരളത്തിലെ ആദ്യ സമഗ്ര സ്തനാര്‍ബുദ ചികിത്സാ കേന്ദ്രം (Comprehensive Breast Cancer Care Centre) കോഴിക്കോട് ആസ്റ്റര്‍ കാൻസർ ഇൻസ്റ്റിറ്റ്യൂടിൻറെ ഭാഗമായി പ്രവര്‍ത്തനം ആരംഭിക്കുന്നു. സ്തനാര്‍ബുദ ബോധവത്കരണ മാസമായ 'പിങ്ക് ഒക്ടോബറിന്റെ' ഭാഗമായി ഈ മാസം 18ന് മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീചര്‍ ക്ലിനിക് ഉദ്ഘാടനം ചെയ്യും.
ഏറ്റവും നൂതനമായ ഡിജിറ്റല്‍ മാമോഗ്രാം ഉള്‍പെടെ സ്തനാര്‍ബുദം നേരത്തെ തിരിച്ചറിയാനുള്ള അത്യാധുനികമായ രോഗനിര്‍ണയ ഉപാധികള്‍, ചികിത്സാ സൗകര്യങ്ങള്‍, ശസ്ത്രക്രിയാ സംവിധാനങ്ങള്‍, സ്തനപുനർനിർമാണ ഉപാധികള്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളിലെ ചികിത്സാ സംബന്ധമായ മുഴുവന്‍ സൗകര്യങ്ങളും, സ്തനം നിലനിർത്തിക്കൊണ്ടുള്ള ഓങ്കോ-പ്ലാസ്റ്റിക് പ്രൊസിജ്യർ (Onco-Plastic Procedure) അടക്കമുള്ള നൂതന ശസ്ത്രക്രിയാ-ചികിത്സാ രീതിയും ഈ സെന്ററിൽ ലഭ്യമാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആസ്റ്ററിന്റെ സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റീയേർസ്, ആസ്റ്റർ മിംസ് ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ നൂറ് പേര്‍ക്ക് മാമോഗ്രാം ഉള്‍പെടെയുള്ള സ്തനാര്‍ബുദ നിര്‍ണയ പരിശോധന സൗജന്യമായി നടത്തും. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കുടുംബശ്രീ അംഗങ്ങള്‍, ആശാ വര്‍കര്‍മാര്‍ എന്നിവര്‍ക്കാണ് മുൻഗണന ലഭിക്കുക.
യുവജനങ്ങൾക്കിടയിൽ സ്തനാര്‍ബുദ ബോധവത്കരണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്താന്‍ സാധിക്കുന്ന റീലുകള്‍ സൃഷ്ടിക്കുന്നവര്‍ക്കായി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ കോളജുകളിൽനിന്നും രണ്ട് റീലുകൾ വീതം പരിഗണിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപിന് 50000 രൂപ, രണ്ടാം സ്ഥാനത്തിന് 30000 രൂപ, മൂന്നാം സ്ഥാനത്തിന് 20000 രൂപ എന്നിങ്ങനെയാണ് സമ്മാനം ലഭിക്കുക. ബന്ധപ്പെടേണ്ട നമ്പർ - 7594067000.
ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഡോ. ഗംഗാധരൻ കെവി (ഡയറക്ടർ, ആസ്റ്റർ കാൻസർ സെന്റർ), ഡോ. സലിം വിപി (ഓങ്കോ സർജൻ), ഡോ. സതീഷ് പദ്മനാഭൻ (റേഡിയേഷൻ ഓങ്കോളജിസ്റ്), ഡോ. കൃഷ്ണകുമാർ കെഎസ് (പ്ലാസ്റ്റിക്, കോസ്മെറ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജൻ), ഡോ. കെജി രാമകൃഷ്ണൻ (റേഡിയോളജി വിഭാഗം തലവൻ), ഡോ. രേഖ നാരായണൻ (ഇന്റെർവെൻഷനൽ റേഡിയോളജിസ്റ്), ലുഖ്മാൻ പി (ചീഫ് ഓപറേറ്റിംഗ് ഓഫീസർ), ആസ്റ്റർ വോളൻറിയേഴ്‌സ് മലബാർ ലീഡ് മുഹമ്മദ് ഹസീം കെവി എന്നിവർ പങ്കെടുത്തു.
Keywords: North Kerala's first comprehensive breast cancer treatment center at Aster MIMS, Calicut, Kerala,Kozhikode,hospital,News,Top-Headlines,Treatment, Student.
< !- START disable copy paste -->