Loan Fair | തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: സംരംഭങ്ങള്‍ തുടങ്ങാം; നോര്‍ക - എസ്ബിഐ ലോണ്‍ മേള 19 മുതല്‍ 21 വരെ

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക റൂട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയും സംയുക്തമായി ഡിസംബര്‍ 19 മുതല്‍ 21 വരെ കണ്ണൂര്‍ എസ്ബിഐ മെയിന്‍ ബ്രാഞ്ചില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ ഡിസംബര്‍ 15 നകം നോര്‍ക റൂട്‌സിന്റെ വെബ്‌സൈറ്റായ www(dot)norkaroots(dot)org വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
           
Loan Fair | തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: സംരംഭങ്ങള്‍ തുടങ്ങാം; നോര്‍ക - എസ്ബിഐ ലോണ്‍ മേള 19 മുതല്‍ 21 വരെ

നോര്‍ക റൂട്സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770 511, +91-7736 917 333 (വാട്സ്ആപ്) എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്‍ഡ്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍കാര്‍ നോര്‍ക റൂട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക ഡിപാര്‍ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പാ മേള.

പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസിനസ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ക റൂട്‌സ് എന്‍ഡിപിആര്‍ഇഎം പദ്ധതി. പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്.

Keywords:  Latest-News, Kerala, Kannur, Top-Headlines, SBI, Bank, Banking, Loan, NORKA - SBI Loan Fair from 19th to 21st.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia