ഇസ്രാഈലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് 4 ലക്ഷം രൂപ നോര്‍ക റൂട്സ് കൈമാറി
May 31, 2021, 14:36 IST
ADVERTISEMENT
തിരുവന്തപുരം: (www.kvartha.com 31.05.2021) ഇസ്രാഈലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ കൈമാറി നോര്‍ക റൂട്സ്. ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക റൂട്സ് ഏര്‍പെടുത്തിയിട്ടുള്ള പ്രവാസി ഐ ഡി കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് ഹമാസിലെ റോകെറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
പ്രമുഖ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കി വരുന്നതെന്ന് നോര്‍ക റൂട്സ് സി ഇ ഒ കെ ഹരികൃഷ്ണന് നമ്പൂതിരി അറിയിച്ചു.
Keywords: Norka Roots hands over Rs 4 lakh to Soumya Santosh's family, Thiruvananthapuram, Compensation, Idukki, Nurse, Accidental Death, Malayalee, Insurance, Kerala, News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

