Partnership | വിശ്വസനീയവും ഗുണകരവുമായ വിദേശ തൊഴില്‍ അവസരം സൃഷ്ടിക്കുക എന്നത് ലക്ഷ്യം: ധാരണാപത്രം ഒപ്പുവച്ച് നോര്‍ക്കയും കെ-ഡിസ്‌ക്കും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്നതിനുള്ള ലാംഗ്വേജ് സെന്ററുകള്‍ സ്ഥാപിക്കും
● തൊഴില്‍ നൈപുണ്യത്തിനുള്ള സ്‌കില്‍ ടെസ്റ്റ് സെന്ററുകള്‍ സജ്ജമാക്കും
● ഉദ്ദേശ്യം മികവുറ്റ ഉദ്യോഗാര്‍ഥികളെ വിദേശത്തെ മികച്ച തൊഴില്‍ ദാതാക്കള്‍ക്ക് ലഭ്യമാക്കുക എന്നത്
തിരുവനന്തപുരം: (KVARTHA) കേരളത്തിലെ തൊഴില്‍ അന്വേഷകര്‍ക്ക് വിശ്വസനീയവും ഗുണകരവുമായ വിദേശ തൊഴില്‍ അവസരം ലഭ്യമാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സും കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും(കെ-ഡിസ്‌ക്) ധാരണാപത്രം ഒപ്പുവച്ചു. വഴുതക്കാട് കെ ഡിസ്‌ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരിയും കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പിവി ഉണ്ണിക്കൃഷ്ണനും ധാരണാപത്രം കൈമാറി.
ധാരണാ പത്രം കൈമാറിയതോടെ കേരളത്തിലെ തൊഴില്‍ അന്വേഷകര്‍ക്ക് വിദേശത്ത് മികച്ച തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ വലിയൊരു നാഴികക്കല്ലായി മാറി. വിദേശത്തെ തൊഴില്‍ ലഭിക്കുന്നതിന് സഹായിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതില്‍ ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്നതിനുള്ള ലാംഗ്വേജ് സെന്ററുകള്‍ സ്ഥാപിക്കുക, തൊഴില്‍ നൈപുണ്യത്തിനുള്ള സ്‌കില്‍ ടെസ്റ്റ് സെന്ററുകള്‍ സജ്ജമാക്കുക തുടങ്ങിയവയും ഉള്‍പ്പെടുന്നു. കേരളീയര്‍ക്ക് നഴ്‌സിംഗ്, കെയര്‍ ഗിവര്‍ ജോലികളില്‍ ജപ്പാനില്‍ വലിയ അവസരമുള്ളതിനാലാണ് ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെന്നും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി പറഞ്ഞു.
കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി ദീര്‍ഘകാല തൊഴില്‍ അവസരം ഉറപ്പാക്കുന്നതിനും തൊഴിലവസരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും നോര്‍ക്ക റൂട്ട്‌സും കെ ഡിസ്‌കുമായുള്ള സഹകരണം ലക്ഷ്യമിടുന്നു. വ്യാജ വിസ, തൊഴില്‍ തട്ടിപ്പുകള്‍ വര്‍ധിച്ചിട്ടുള്ള സാഹചര്യത്തില്‍ വിശ്വസനീയമായ തൊഴില്‍ അവസരം ഉറപ്പാക്കി മികവുറ്റ ഉദ്യോഗാര്‍ഥികളെ വിദേശത്തെ മികച്ച തൊഴില്‍ ദാതാക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശ്യം.
ജപ്പാനിലെ തൊഴില്‍ സാധ്യത മനസിലാക്കി തമിഴ് നാട്ടില്‍ പോളി ടെക്‌നിക്കുകളില്‍ ഉള്‍പ്പെടെ ജാപ്പനീസ് ഭാഷ പഠിക്കുന്നതിന് അവസരമൊരുക്കിയിട്ടുള്ളതായി കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പിവി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ തൊഴിലവസരങ്ങളുണ്ടെന്നും അതു പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ വിദേശ തൊഴില്‍ അന്വേഷകര്‍ക്ക് ആകണമെന്നും അദ്ദേഹം പറഞ്ഞു.
ഈ സഹകരണം കേരളത്തിലെ തൊഴില്‍ അന്വേഷകര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വലിയൊരു പ്രചോദനമായിരിക്കും. കേരളം ഒരു ഗ്ലോബല്‍ ടാലന്റ് ഹബ് ആയി മാറുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണിത്.
നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട് മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, വിജ്ഞാന പത്തനംതിട്ട അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്രഹാം വലിയ കാലായില്‍, കെ ഡിസ്‌ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് ടിവി അനില്‍ കുമാര്‍, നോര്‍ക്ക റൂട്ട് സ് റിക്രൂട്ട് മെന്റ് സെക്ഷന്‍ ഓഫീസര്‍ ബി പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
#NORKA #K-DISC #ForeignJobs #Kerala #overseasEmployment #GlobalOpportunities
