പാലത്തായി പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 13.07.2020) ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മാര്‍ച്ച് നടത്തി. കലക്ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.

ആറ് സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരാണ് സമരം നടത്തിയത്. സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി.

പാലത്തായി പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ പി എം മുഹമ്മദ് രിഫ, സെബാ ശിറിന്‍, ജില്ലാ പ്രസിഡന്റ് പി എം അമീന്‍, വൈസ് പ്രസിഡന്റ് അമീറ ശിറിന്‍, ജോയിന്റ് സെക്രട്ടറി എ പി റഫാന്‍ എടക്കാട്, ട്രഷറര്‍ ഫര്‍ദാന്‍, ആഇഷ റുമാന, പി കെ ഉനൈസ് തുടങ്ങി 12 ഓളം പേരെയാണ് അറസ്റ്റുചെയ്തത്.

Keywords:  Non-filing of chargesheet; Campus Front organised Collectorate marches, Kannur, News, Molestation, Teacher, BJP, Student, Police, Protesters, Arrested, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia