SWISS-TOWER 24/07/2023

GSFK | നോബൽ സമ്മാന ജേതാവും നാസയിലെ ശാസ്ത്രജ്ഞരും കേരളത്തിലെത്തുന്നു

 


തിരുവനന്തപുരം: (KVARTHA) ജനുവരി 15-ന് തോന്നയ്ക്കലിലെ ബയോ 360 ​​ലൈഫ് സയൻസസ് പാർക്കിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള (GSFK) യിലെ പ്രഭാഷണ പരമ്പരയും സെമിനാറുകളും ലോകപ്രശസ്ത വിദഗ്ധരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നോബൽ സമ്മാന ജേതാവ് പ്രൊഫസർ മോർട്ടൻ പി മെൽഡൽ ഉൾപ്പെടെയുള്ള പ്രമുഖർ കേരളത്തിലെത്തും. ക്ലിക്ക് കെമിസ്ട്രിയുടെയും ബയോഓർത്തോഗണൽ കെമിസ്ട്രിയുടെയും വികാസത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഡാനിഷ് രസതന്ത്രജ്ഞൻ മോർട്ടൻ പി മെൽഡൽ ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയിൽ സംസാരിക്കും.
  
GSFK | നോബൽ സമ്മാന ജേതാവും നാസയിലെ ശാസ്ത്രജ്ഞരും കേരളത്തിലെത്തുന്നു

നാസയുടെ ഹീലിയോഫിസിക്സ് സയൻസ് ഡിവിഷനിലെ ശാസ്ത്രജ്ഞ ഡോ. മധുലിക ഗുഹാതകുർത്ത ജിഎസ്എഫ്കെയിൽ ഡി കൃഷ്ണ വാര്യർ സ്മാരക പ്രഭാഷണം നടത്തും. ഫെബ്രുവരി 13 ന് നാസയുടെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഔട്ട്‌റീച്ച് മേധാവി ഡെനിസ് ഹിൽ പങ്കെടുക്കുന്ന ഏകദിന ശിൽപശാല നടക്കും. ജനുവരി 22 ന് രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ നാസയിലെയും ഐഎസ്ആർഒയിലെയും ശാസ്ത്രജ്ഞരുമായുള്ള ആശയവിനിമയ സെഷനും നടക്കും.

മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ റോബർട്ട് പോട്ട്‌സ്, കനിമൊഴി കരുണാനിധി എംപി, പ്രൊഫസർ മൈക്കൽ വിൽസൺ, ലോഫ്‌ബറോ സർവകലാശാലയിലെ നാടക പ്രൊഫസറും ക്രിയേറ്റീവ് ആർട്‌സ് മേധാവിയുമായ പ്രൊഫസർ മൈക്കിൾ വിൽസൺ, മഗ്‌സസെ അവാർഡ് ജേതാവ് ഡി രാജേന്ദ്ര സിംഗ് തുടങ്ങിയവർ സംസാരിക്കും.

തോന്നക്കൽ ബയോ 360 ​​ലൈഫ് സയൻസസ് പാർക്കിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടി. ദിനോസറിന്റെ അസ്ഥികൂടങ്ങൾ, ആർട്ടിസ്റ്റ് ലൂക്ക് ജെറാമിന്റെ 'മ്യൂസിയം ഓഫ് ദി മൂൺ', 'മാർസ്', ആനിമേറ്റർ ഡ്രൂ ബെറിയുടെ 'മോളിക്യുലർ ആനിമേഷൻ', പ്രപഞ്ചത്തിന്റെ ആഴത്തിലുള്ള മാതൃകയും ചാൾസ് ഡാർവിന്റെ പ്രശസ്തമായ എച്ച്എംഎസ് ബീഗിളിന്റെ പകർപ്പും ശ്രദ്ധേയമാകും. മുതിർന്നവർക്ക് 250 രൂപയും 18 വയസിന് താഴെയുള്ളവർക്ക് 150 രൂപയുമാണ് ടിക്കറ്റ് ചാർജ്. സ്കൂൾ കുട്ടികൾക്ക് ഇളവുണ്ട്. പരിപാടി ഫെബ്രുവരി 15ന് സമാപിക്കും.

Keywords: Malayalam-News, Kerala, Kerala-News, Thiruvananthapuram, Nobel Prize, NASA, Scientists, GSFK, Nobel laureate & NASA scientists to visit Kerala.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia