പുലിയൂര്‍ പാടശേഖരങ്ങള്‍ കരിഞ്ഞുണങ്ങുന്നു, ആത്മഹത്യഭീഷണി മുഴക്കി പ്രതിസന്ധിയിലായ കര്‍ഷകര്‍
Feb 6, 2018, 12:06 IST
ചെങ്ങന്നൂര്‍:(www.kvartha.com 06/02/2018) വിശ്രിതമായ 800 ഹെക്ടര്‍ പാടശേഖരത്താണ് കതിരണിഞ്ഞ നെല്‍ച്ചെടി കരിഞ്ഞുണങ്ങിയിരിക്കുന്നത്. പുലിയൂരിലെ നരച്ച മുട്ടം, വടപുറം, ചിറ്റാറ്റ് വേലി ,പടനിലം, കരികുളം , പൂവണ്ണാമുറി, പുലിയൂര്‍ - ആലാ പാടശേഖരങ്ങര്‍ എന്നിവിടങ്ങളിലാണ് വെള്ളം കിട്ടാതെ കര്‍ഷകര്‍ വലയുന്നത്. 150-ഓളം കര്‍ഷകരാണ് ബാങ്ക് വായ്പ എടുത്തും കെട്ടുതാലി വരെ പണയം വെച്ചും കൃഷിയിറക്കിയിരിക്കുന്നത്. പി ഐ പി കനാല്‍ ജലമാണ് ഇവരുടെ ഏക ആശ്രയം.
ഇത്തവണ മിത്ര മഠത്തിനു സമീപം തോടുവെട്ടി ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനമുണ്ടാക്കി വെള്ളം പാടശേഖരങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രമിച്ചെങ്കിലും ഭൂപ്രദേശത്തിന്റെ വ്യതിയാനം കൊണ്ടും പണത്തിന്റെ അഭാവം കൊണ്ടും മറ്റ് ചില സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടും പദ്ധതി വിജയിച്ചില്ല. ഇത്തവണത്തെ വേനല്‍ ആരംഭിച്ച ശേഷം പല തവണ കര്‍ഷകര്‍ പി ഐ പി ഓഫീസില്‍ ഉപരോധസമരം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച കര്‍ഷകര്‍ പെട്രോളും, ഡീസലുമായി ആത്മഹത്യാ ഭീഷണി മുഴക്കിയാണ് സമരം നടത്തിയിരുന്നത്.
ഇതേ തുടര്‍ന്ന് കുറഞ്ഞ ശക്തിയിലാണെങ്കിലും ഒരു ദിവസത്തേക്ക് വെള്ളം തുറന്നു വിട്ടിരുന്നു. മാവേലിക്കര താലൂക്കിലെ പാടശേഖരങ്ങളിലേക്ക് വെള്ളം വിടണം എന്നു പറഞ്ഞ് അധികൃതര്‍ അത് നിര്‍ത്തി .ഇന്നലെ വീണ്ടും കര്‍ഷകര്‍ ആത്മഹത്യാ ഭീഷണി മുഴക്കി പി ഐ പി ഓഫീസിനു മുന്‍പില്‍ സമരം നടത്തി. സമരത്തിന് പുലിയൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി പ്രദീപ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി സി കരുണാകരന്‍, ബാബു കല്ലൂ ത്ര, പി സി ജേക്കബ് എന്നിവര്‍ നേതൃത്യം നല്‍കി.
സമരത്തെത്തുടര്‍ന്ന് പി ഐ പി അസി: എന്‍ജിനീയര്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ,എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് 10.30 ഓടെ 85 സെമി ഘന അടിയില്‍ വെള്ളം തുറന്നുവിട്ടു. ഒരു മീറ്റര്‍ പത്ത് സെ.മി. ഘന അടിയില്‍ വെള്ളം തുറന്നു വിട്ടെങ്കില്‍ മാത്രമേ പഞ്ചായത്തിലെ 800 ഹെക്ടര്‍ പാടശേഖരം നനയുകയുള്ളു. മുന്‍പത്തേ പോലെ തന്നെ ഏതാനും മണിക്കൂര്‍ വെള്ളം തുറന്നു വിട്ട ശേഷം ഷട്ടര്‍ അടയ്ക്കുമോ എന്നുള്ള ആശങ്കയിലാണ് കര്‍ഷകര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Farmers, Bank, Water, Paddy farm, No water, Puliyoor paddy fields burning, farmers are treatening suicide

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.