കേരളത്തില്‍ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല; രാവിലെ ഏഴുമണി മുതല്‍ രാത്രി ഏഴുമണി വരെ ഹോട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വാഹനങ്ങള്‍ നിരത്തിലിറക്കാം
May 5, 2020, 13:19 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.05.2020) കേരളത്തില്‍ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല. രാവിലെ ഏഴുമണി മുതല്‍ രാത്രി ഏഴുമണി വരെ ഹോട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വാഹനങ്ങള്‍ നിരത്തിലിറക്കാം.
കണ്ടെയ്ന്‍മെന്റ് സോണില്‍ അത്യാവശ്യവാഹനങ്ങള്‍ മാത്രം ഓടിക്കാം. അവശ്യ സര്‍വീസിന് നിയന്ത്രണങ്ങള്‍ ബാധകമല്ല. മൂന്നാംഘട്ടത്തില്‍ അത്തരത്തിലുള്ള നിയന്ത്രണമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസിനിടയില്‍ അവ്യക്തത നിലനിന്നിരുന്നു. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
Keywords: No vehicle restriction in Kerala, Thiruvananthapuram, News, Trending, Lockdown, Police, Auto & Vehicles, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.