ഭരിക്കാന്‍ നേരമില്ല, മന്ത്രിമാര്‍ എസ് എം എസ് വോട്ടിനായി നെട്ടോട്ടത്തില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭരിക്കാന്‍ നേരമില്ല, മന്ത്രിമാര്‍ എസ് എം എസ് വോട്ടിനായി നെട്ടോട്ടത്തില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാര്‍ക്കിപ്പോള്‍ എന്താണ് പണി?. ഭരണം എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. നമ്മൂടെ മന്ത്രിമാരെല്ലാം നെട്ടോട്ടത്തിലാണ്. എന്തിനാണെന്നല്ലേ, എഷ്യാനെറ്റ് ന്യൂസിന്റെ ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് സ്വന്തമാക്കാനുളള ഓട്ടത്തിലാണ് നമ്മുടെ മന്ത്രിമാര്‍. മന്ത്രിമാരുടെ ഹൈടെക് വോട്ടുപിടുത്തം ഏഷ്യാനെറ്റിനും സന്തോഷം. എസ് എം എസിലൂടെ ചാനലിന് ലഭിക്കുന്നത് ലക്ഷങ്ങളാണ്.

തിരഞ്ഞെടുപ്പിനെക്കാള്‍ വാശിയോടെയാണത്രേ മന്ത്രിമാര്‍ മികച്ച മന്ത്രിക്കുളള പുരസ്‌കാരം നേടാന്‍ കാമ്പയിനിംഗ് നടത്തുന്നത്. വോട്ടുപിടുത്തം പരസ്യമായും രഹസ്യമായും നടക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടു ലഭിക്കുന്ന മന്ത്രിയാണ് അവാര്‍ഡിന് അര്‍ഹനാകുക എന്നിരിക്കെ മികച്ച തങ്ങള്‍ക്കനുകൂലമായ എസ്.എം.എസുകള്‍ ലഭിക്കാനായി മന്ത്രിമാരും സ്വകാര്യമായി അഭ്യര്‍ത്ഥനകള്‍ നടത്തി തുടങ്ങിയിരിക്കുന്നു. നേരിട്ട് വോട്ടു ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചാല്‍ രാഷ്ട്രീയ എതിരാളികള്‍ എതിര്‍പ്പുമായി എത്തുമെന്നതിനാല്‍ അടുത്ത അനുയായികളെ ഉപയോഗിച്ചാണ് മന്ത്രിമാരുടെ വോട്ടുപിടിത്തം.

മന്ത്രിമാരുടെ നേട്ടങ്ങളും കോട്ടങ്ങളും വിവരിച്ചുകൊണ്ടുള്ള വാര്‍ത്താവീഡിയോ തയ്യാറാക്കി ഓരോ മന്ത്രിമാര്‍ക്കും നല്‍കിയ പ്രത്യേക ഫോര്‍മാറ്റില്‍ വോട്ടു ചെയ്യാനാണ് ചാനല്‍ നിര്‍ദ്ദേശിക്കുന്നത്. ഇതു പ്രകാരം തങ്ങള്‍ക്ക് ഏത് ഫോര്‍മാറ്റില്‍ വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മന്ത്രിമാര്‍ക്കായി എസ്.എം.എസുകളും ഇ മെയില്‍ സന്ദേശങ്ങളും പ്രചരിക്കുകയാണ്. ചില മന്ത്രിമര്‍ക്കായി ഫേസ്ബുക്കിലൂടെയും വോട്ടുപിടിത്തം സജ്ജീവമാണ്.

ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡിനായി എം. കെ മുനീറിന് വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഇ മെയില്‍ വിവാദമായത്. മുനീറിനായി ഒരു ലീഗ് അനുയായിയായ ഉദ്യോഗസ്ഥനാണ് വോട്ടഭ്യര്‍ത്ഥിച്ചു ഇ മെയില്‍ സന്ദേശം അയച്ചത്. മുനീറിനുവേണ്ടി എസ്.എം.എസ് അയക്കാന്‍ കുടുംബശ്രീ യൂണിറ്റുകളോട് അഭ്യര്‍ത്ഥിക്കുന്ന ജില്ലാമിഷന്റെ ഇ മെയില്‍ സന്ദേശമാണ് വിവാദത്തിലായിരിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകളെക്കൊണ്ട് എസ്.എം.എസ് അയപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ആണ് ഇമെയില്‍ നിര്‍ദ്ദേശം നല്‍കിയത്.

ബുധനാഴ്ച പകല്‍ 11.26 നാണ് പാലക്കാട് കുടുംബശ്രീമിഷന്‍ ജില്ലാ കോ ഓഡിനേറ്ററുടെ ഔദ്യോഗിക ഇമെയിലില്‍നിന്നാണ് ജില്ലയിലെ 91പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും സന്ദേശം ലഭിച്ചത്. തുടര്‍ന്ന് 12.2ന് രണ്ടാമതും സന്ദേശമെത്തി. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം. 30നകം എസ്.എം.എസായി വോട്ടു നല്‍കണമെന്നാണ് നിര്‍ദ്ദേശം. മറ്റ് ജില്ലകളിലും ഇത്തരം സന്ദേശം അയച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവം വിവാദമായതോടെ ബുധനാഴ്ച വൈകിട്ട് ഓഫീസ് സമയം കഴിഞ്ഞ് 5.5ന് സന്ദേശം വ്യാജമാണെന്ന ഇ മെയിലും പഞ്ചായത്തുകള്‍ക്ക് ജില്ലാമിഷനില്‍നിന്നെത്തി. സ്വകാര്യചാനലിന്റെ പരിപാടിക്ക് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

Key Words: Ministers, Best Minister, SMS, Voting, Award, Asianet news, MK Muneer, Kudumbasree, Panjayath, Municipality, Email,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script