സി.എം.പി. കടുത്ത തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് എം.വി.ആര്‍.

 


ADVERTISEMENT

കണ്ണൂര്‍: കടുത്ത തീരുമാനങ്ങളെക്കുറിച്ചൊന്നും ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് സി.എം.പി. ജനറല്‍ സെക്രട്ടറി എം.വി. രാഘവന്‍. ചൊവ്വാഴ്ച്ച ചേര്‍ന്ന സി.എം.പിയുടെ നിര്‍ണായക പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

യു.ഡി.എഫ്. ബന്ധം വിഛേദിക്കണമെന്ന് പാര്‍ട്ടിക്കകത്തെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. സി.എം.പി. ജനറല്‍ സെക്രട്ടറി എം.വി. രാഘവനും കെ.കെ. അരവിന്ദാക്ഷനും യു.ഡി.എഫുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ സി.പി. ജോണ്‍, സി.എ അജീര്‍ തുടങ്ങിയ മറ്റ് വിഭാഗം യു.ഡി.എഫ്. വിടുന്നതിനെ കര്‍ശനമായി എതിര്‍ക്കുന്നു.

പ്രശ്‌നങ്ങള്‍ ഏറെയുണ്ടെങ്കിലും അവ ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്നാണ് ജോണിന്റെയും കൂട്ടരുടെയും നിര്‍ദേശം. ഇതിനായി ജനാധിപത്യരീതിയിലുള്ള പോംവഴികള്‍ തേടണം. അല്ലാതെ മുന്നണി വിടുകയല്ല വേണ്ടത്. മുന്നണി രൂപീകരിക്കുന്നതും ഘടകകക്ഷികളാവുന്നതും ചില രാഷ്ട്രീയ നിലപാടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ്.

സി.എം.പി. കടുത്ത തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് എം.വി.ആര്‍.അത് ചില വൈകാരിക പ്രശ്‌നങ്ങളുടെ പേരില്‍ ഇട്ടെറിഞ്ഞ് പോകാനുള്ളതല്ല. നിയമസഭാ സീറ്റ് വിഭജനം മുതല്‍ ജില്ലാബാങ്ക് വിഭജനം വരെയുള്ള കാര്യത്തില്‍ കോണ്‍ഗ്രസ് സി.എം.പിയെ അവഗണിക്കുകയാണെന്നും ഇനിയും ഇത് തുടര്‍ന്ന് പോകാനാവില്ലെന്നുമാണ് അരവിന്ദാക്ഷനും കൂട്ടരും പറയുന്നത്. ഈ സാഹചര്യത്തിലായിരുന്നു യോഗം ചേര്‍ന്നത്.

വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് നേതൃയോഗത്തില്‍ സി.എം.പിയുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പി.ബി തീരുമാനമെടുക്കുമെന്നാണ് സൂചന.

Keywords:  Kannur, Meeting, Kerala, CMP, M.V. Raghavan, politburo meet, UDF, Party, K.K. Aravindakshan, P.C. John, C.A. Ajeer, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia