RJD | അധികാരത്തിനായി കളം മാറി കളിച്ചപ്പോൾ ഉപ്പുവെച്ച കലം പോലെയായി മാറി; ആർജെഡിക്ക് മുൻപിൽ പ്രതീക്ഷയുടെ വെളിച്ചം അണയുന്നു

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) അധികാരത്തിനായി മറുകണ്ടം ചാടൽ പതിവാക്കിയ രാഷ്ട്രീയ ജനതാദൾ ഇടതു പാളയത്തിൽ നിരാശയുടെ പടുകുഴിയിൽ. റാന്തൽ തെരഞ്ഞെടുപ്പ് ചിഹ്നമായ പാർട്ടിക്ക് പ്രതീക്ഷിക്കാൻ ഒരു ചെറു വെളിച്ചം പോലുമില്ല. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് സ്വാധീനമുള്ള കോഴിക്കോട്, വടകര മണ്ഡലങ്ങളിലൊന്ന് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന പാർട്ടിക്ക് അതു ലഭിക്കാത്തതാണ് നിരാശയിലാഴ്ത്തിയത്. രണ്ടാം ടേമിലെ മന്ത്രിസഭാ പുന:സംഘടന വേളയിൽ മന്ത്രിസ്ഥാനം ചോദിച്ച പാർട്ടിക്ക് മുന്നറിയോഗത്തിൽ നിന്നും വെറുംകൈയോടെ മടങ്ങി വരേണ്ടി വന്നു.

RJD | അധികാരത്തിനായി കളം മാറി കളിച്ചപ്പോൾ ഉപ്പുവെച്ച കലം പോലെയായി മാറി; ആർജെഡിക്ക് മുൻപിൽ പ്രതീക്ഷയുടെ വെളിച്ചം അണയുന്നു

ഒറ്റ എംഎൽഎയുള്ള രാമചന്ദ്രൻ കടന്നപ്പള്ളിക്കും കെ.ബി ഗണേഷ് കുമാറിനും ഐ.എൻഎല്ലിനുമെല്ലാം മന്ത്രി സ്ഥാനം ലഭിച്ചപ്പോൾ ഒരു പന്തിയിൽ രണ്ടു വിളമ്പ് എന്ന മട്ടിലാണ് ആർജെഡിയോട് പന്തി വിഭജനം കാണിച്ചത്. തുടർച്ചയായ അവഗണനയിൽ നിരാശരാണ് പാർട്ടി നേതൃത്വവും അണികളും. എം പി വീരേന്ദ്രകുമാറിൻ്റെ പ്രതാപകാലം നിലനിർത്താൻ ശ്രേയാംസ് കുമാറിന് കഴിയുന്നുമില്ല.

കൂത്തുപറമ്പ് മണ്ഡലത്തിൽ ഒരു എംഎൽഎ മാത്രമായി സോഷ്യലിസ്റ്റുകളുടെ പാർട്ടി ഒതുങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് തങ്ങൾക്ക് രണ്ടാം പിണറായി സർക്കാരിൽ നിന്നും ലഭിച്ച ബോർഡ് - കോർപറേഷൻ പദവികൾ തിരിച്ചു നൽകി പ്രതിഷേധിക്കാൻ ആർ.ജെ.ഡി സംസ്ഥാന നേതൃയോഗം തീരുമാനിച്ചത്. പാർട്ടിയോട് ഇനിയും അവഗണന തുടർന്നാൽ യു.ഡി.എഫ് ചേരിയിലേക്ക് മടങ്ങി പോവാനും തീരുമാനിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി മറുകണ്ടം ചാടുമെന്നാണ് ഭീഷണി. വരുന്ന ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് സമ്മർദതന്ത്രത്തിലൂടെ സ്വന്തമാക്കാനാണ് ആർ.ജെ.ഡി തന്ത്രമെന്ന വിലയിരുത്തലുമുണ്ട്.
നേരത്തെ, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു.

കേരളത്തിൽ 16 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. നാല് സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ആർജെഡിക്ക് പ്രത്യേക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യും. സീറ്റ് ഇപ്പോഴത്തെ കൺവീനർ ആർജെഡിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. മുൻകൂട്ടി സീറ്റ് തരാമെന്ന് എൽഡിഎഫ് പറയാറില്ല. അങ്ങനെ പറഞ്ഞതായി തനിക്കറിയില്ലെന്നും ഇപി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ യു.ഡി.എഫിലുള്ള കാലത്ത് കോഴിക്കോട്, പാലക്കാട് മണ്ഡലങ്ങളിലൊന്നു രാഷ്ട്രീയ ജനതാദളിന് ലഭിക്കാറുള്ളതാണ്. എന്നാൽ കാലം മാറുകയും മുന്നണി മാറുകയും ചെയ്ത സാഹചര്യത്തിൽ ഉപ്പുവെച്ച കലം പോലെ ആയിരിക്കുകയാണ് രാഷ്ട്രീയ ജനതാദൾ എന്ന സോഷ്യലിസ്റ്റ് പാർട്ടി.

RJD | അധികാരത്തിനായി കളം മാറി കളിച്ചപ്പോൾ ഉപ്പുവെച്ച കലം പോലെയായി മാറി; ആർജെഡിക്ക് മുൻപിൽ പ്രതീക്ഷയുടെ വെളിച്ചം അണയുന്നു

Keywords: News, Kerala, Kannur, RJD, Politics, CPM, Socialist Party, Loksabha, LDF,  No seat for RJD in Loksabha election.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia