ശമ്പളമില്ല.. അലവന്‍സില്ല.., രണ്ട് വര്‍ഷത്തെ ദുരിതവുമായി സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍
Feb 6, 2020, 16:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 06.02.2020) രണ്ട് വര്‍ഷമായി ശമ്പളവും ഒരു വര്‍ഷവുമായി അലവന്‍സുമില്ലാതെ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായ ഡിജിപി ജേക്കബ് തോമസിനാണ് ശമ്പളവും അലവന്‍സും ലഭിക്കാത്തത്. അവസാനം ശമ്പളം കിട്ടിയത് 2017 ഡിംസംബറിലാണെന്ന് ജേക്കബ് തോമസ്. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനാണ്.
ശമ്പളം നല്‍കുന്നതിലെ തടസ്സമെന്തെന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. ജേക്കബ് തോമസിന് ഐ എം ജി മേധാവിയായിരിക്കുമ്പോഴാണ് 2017 ഡിസംബറില്‍ അവസാനമായി ശമ്പളം നല്‍കിയത്. 2018 ജനുവരിക്കുശേഷം അലവന്‍സും ലഭിക്കുന്നില്ല. ഒക്ടോബറിലാണ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് മേധാവിയായി ജേക്കബ് തോമസ് ചുമതലയേറ്റത്. മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ഡിസംബറിനുശേഷം ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
70 മുതല്‍ 80 ശതമാനംവരെ നഷ്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 2019-ല്‍ ലഭിച്ച ഒരുകോടിരൂപ ഉപയോഗിച്ചായിരുന്നു ശമ്പളവിതരണം. 2018-ല്‍ ഒന്നരക്കോടിയും ശമ്പളമടക്കമുള്ള ചെലവുകള്‍ക്കായി ലഭിച്ചു. മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ഓഫീസ് സ്റ്റാഫോ വാഹനമോ അനുവദിച്ചിട്ടില്ല.
വികസനത്തിന് അനിവാര്യമായ കയറ്റുമതിയും വിദേശവിപണിയും മെറ്റല്‍ ഇന്‍ഡ്സ്ട്രീസിന് ലഭ്യമാക്കുന്നതിനായി ഇംഗ്ലണ്ടിലെ കമ്പനിയുമായി കരാറുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇത് ദീര്‍ഘകാല കരാറായതിനാല്‍ കമ്പനിയുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് സമയം വേണ്ടിവരും. അതുവരെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ സഹായം അനിവാര്യമാണെന്നും ജേക്കബ്തോമസ്.
രണ്ടു വര്‍ഷം നീണ്ട സസ്‌പെന്‍ഷന് ശേഷമാണ് കേന്ദ്ര അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയുടെ പിന്‍ബലത്തില്‍ ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഷൊര്‍ണൂര്‍ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് സിഎംഡി ആയാണ് തസ്തിക അനുവദിച്ചത്. തീര്‍ത്തും അപ്രധാനമായ ഈ തസ്തികയില്‍ ആദ്യമായാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ നിയമിക്കപ്പെടുന്നത്.
Keywords: News, Kerala, Palakkad, IPS Officer, Salary, DGP, Jacob Punnose, No Salary, No Allowance, the Most Senior IPS Officer in the State
ശമ്പളം നല്‍കുന്നതിലെ തടസ്സമെന്തെന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. ജേക്കബ് തോമസിന് ഐ എം ജി മേധാവിയായിരിക്കുമ്പോഴാണ് 2017 ഡിസംബറില്‍ അവസാനമായി ശമ്പളം നല്‍കിയത്. 2018 ജനുവരിക്കുശേഷം അലവന്‍സും ലഭിക്കുന്നില്ല. ഒക്ടോബറിലാണ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് മേധാവിയായി ജേക്കബ് തോമസ് ചുമതലയേറ്റത്. മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ഡിസംബറിനുശേഷം ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
70 മുതല്‍ 80 ശതമാനംവരെ നഷ്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 2019-ല്‍ ലഭിച്ച ഒരുകോടിരൂപ ഉപയോഗിച്ചായിരുന്നു ശമ്പളവിതരണം. 2018-ല്‍ ഒന്നരക്കോടിയും ശമ്പളമടക്കമുള്ള ചെലവുകള്‍ക്കായി ലഭിച്ചു. മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ ഓഫീസ് സ്റ്റാഫോ വാഹനമോ അനുവദിച്ചിട്ടില്ല.
വികസനത്തിന് അനിവാര്യമായ കയറ്റുമതിയും വിദേശവിപണിയും മെറ്റല്‍ ഇന്‍ഡ്സ്ട്രീസിന് ലഭ്യമാക്കുന്നതിനായി ഇംഗ്ലണ്ടിലെ കമ്പനിയുമായി കരാറുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇത് ദീര്‍ഘകാല കരാറായതിനാല്‍ കമ്പനിയുടെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് സമയം വേണ്ടിവരും. അതുവരെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ സഹായം അനിവാര്യമാണെന്നും ജേക്കബ്തോമസ്.
രണ്ടു വര്‍ഷം നീണ്ട സസ്‌പെന്‍ഷന് ശേഷമാണ് കേന്ദ്ര അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയുടെ പിന്‍ബലത്തില്‍ ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഷൊര്‍ണൂര്‍ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് സിഎംഡി ആയാണ് തസ്തിക അനുവദിച്ചത്. തീര്‍ത്തും അപ്രധാനമായ ഈ തസ്തികയില്‍ ആദ്യമായാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ നിയമിക്കപ്പെടുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.